ഉജ്വലബാല്യം പുരസ്കാര ജേതാവിന് ആദരവ്
1493353
Wednesday, January 8, 2025 3:12 AM IST
നെടുങ്കണ്ടം: സംസ്ഥാന വനിതാ - ശിശുവികസന വകുപ്പ് ഏര്‍പ്പെടുത്തിയ ഉജ്വലബാല്യം പുരസ്കാരം നേടിയ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ആദിശ്രീയെ നെടുങ്കണ്ടം നന്മ സാംസ്കാരികവേദി, ലൈബ്രറി ആൻഡ് സ്പോര്‍ട്സ് അക്കാദമിയുടെ നേതൃത്വത്തില്‍ ആദരിച്ചു. തുടര്‍ന്ന് നന്മ മ്യൂസിക് ക്ലബ്ബിന്റെ പുതുവര്‍ഷത്തെ ആദ്യസംഗീത സായാഹ്നവും നടന്നു. നന്മ സാംസ്കാരികവേദി വൈസ് പ്രസിഡന്റ് ലേഖ ത്യാഗരാജന് ആദിശ്രീയെ ആദരിച്ചു.
സംഗീത സായാഹ്നം വ്യാപാരി വ്യവസായി സമിതി നെടുങ്കണ്ടം യൂണിറ്റ് പ്രസിഡന്റ് ഷിജു ഉള്ളുരുപ്പില്‍ ഉദ്ഘാടനം ചെയ്തു. സാംസ്കാരികവേദി പ്രസിഡന്റ് കുഞ്ഞുമോന് കൂട്ടിക്കല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബാബു എം. തോമസ്, ട്രഷറര്‍ സിബിച്ചന് മുതുപ്ലാക്കല്‍, കെ.സി. ചാക്കോ വരമ്പകത്ത്, കെ.എന്‍. ഷാജിമോന്‍ തുടങ്ങിയവർ പ്രസംഗിച്ചു. സംഗീത സായാഹ്നത്തില്‍ 15 ഓളം ഗായകര്‍ പങ്കെടുത്തു.