കോടിക്കുളം സ്കൂൾ ഹരിത വിദ്യാലയം
1493637
Wednesday, January 8, 2025 10:45 PM IST
കോടിക്കുളം: മാലിന്യമുക്തം നവകേരളം ജനകീയ കാന്പയിന്റെ ഭാഗമായി കോടിക്കുളം സെന്റ് മേരീസ് ഹൈസ്കൂളിനെ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ കോടിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജേർളി റോബി ഹരിത വിദ്യാലയ സാക്ഷ്യപത്രം ഹെഡ്മിസ്ട്രസ് ടെസി തോമസിന് കൈമാറി.
സ്കൂൾ മാനേജർ ഫാ. ജോണ്സണ് പഴയപീടികയിൽ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ ഷെർലി ആന്റണി, ബിന്ദു പ്രസന്നൻ, ഹരിത കേരളം മിഷൻ ഇളംദേശം ബ്ലോക്ക് കോ-ഓർഡിനേറ്റർ സി.എ. സജീവ് , വാർഡ് മെംബർ ഫ്രാൻസിസ് സ്കറിയ എന്നിവർ പ്രസംഗിച്ചു.