പെരുന്നാളിന് കൊടിയേറി
1493357
Wednesday, January 8, 2025 3:12 AM IST
ചേലച്ചുവട്: കത്തിപ്പാറത്തടം സെന്റ്് ജോർജ് ഓർത്തഡോക്സ് സുറിയാനി പള്ളിയുടെ കല്ലിട്ട പെരുന്നാളിന് കൊടിയേറി. ഇടവക വികാരി ഫാ. ജിജോ മത്തായി ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു. 11, 12 തീയതികളിൽ നടക്കുന്ന പ്രധാന പെരുന്നാളിന് മലങ്കര സഭാ വൈദീക ട്രസ്റ്റി റവ. ഡോ. തോമസ് വർഗീസ് അമയിൽ കാർമികത്വം വഹിക്കും.
കുരിശുപാറ ഹോളിക്രോസ് പള്ളിയിൽ തിരുനാൾ
അടിമാലി: കുരിശുപാറ ഹോളിക്രോസ് പള്ളിയിൽ ഉണ്ണിമിശിഹായുടെയും പരിശുദ്ധ കന്യകമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ 10,11, 12 തീയതികളിൽ നടക്കും. 10ന് വൈകുന്നേരം 4. 30ന് കൊടിയേറ്റ്, ആഘോഷമായ വിശുദ്ധ കുർബാന - ഫാ. ജോസഫ് തൊട്ടിയിൽ.
11ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന, വീടുകളിലേക്ക് അമ്പഴുന്നുള്ളിപ്പ്, വൈകുന്നേരം 4.30ന് ആഘോഷമായി തിരുനാൾ കുർബാന, ഡിവൈൻ മേഴ്സി കപ്പേളയിലേക്ക് തിരിപ്രദക്ഷിണം, വാദ്യമേളങ്ങൾ, ആകാശവിസ്മയം. 12ന് രാവിലെ 10ന് ആഘോഷമായ തിരുനാൾ കുർബാന, സെന്റ് മേരിസ് കപ്പേളയിലേയ്ക്ക് പ്രദക്ഷിണം, വാദ്യമേളങ്ങൾ, സ്നേഹവിരുന്ന്, 7.30ന് കോതമംഗലം ഡിവൈൻ തീയറ്റേഴ്സിന്റെ ചരിത്ര-സംഗീത - നൃത്തനാടകം.