പടയപ്പ: ജനങ്ങൾ ഭീതിയിൽ
1493927
Thursday, January 9, 2025 11:01 PM IST
മൂന്നാർ: ജനവാസ മേഖലകളിൽ നിന്നും പിന്മാറാത്ത പടയപ്പ ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. കഴിഞ്ഞ ഒരാഴ്ചയായി കന്നിമല എസ്റ്റേറ്റിൽ തുടരുന്ന പടയപ്പ തൊഴിലാളികൾക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. നാലു ദിവസങ്ങളായി പകൽപോലും കാട്ടുകൊന്പൻ സ്വൈര്യവിഹാരം നടത്തുകയാണ്. കഴിഞ്ഞ രണ്ടു മാസങ്ങൾക്കിടയിൽ പടയപ്പയുടെ ആക്രമണങ്ങളിൽനിന്നും ജനങ്ങളും വാഹനങ്ങളും തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന സംഭവങ്ങളാണ് കണ്ടത്.