ടീച്ചേഴ്സ് ക്ലബ് ശ്രേഷ്ഠാധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
1493356
Wednesday, January 8, 2025 3:12 AM IST
നെടുങ്കണ്ടം: നെടുങ്കണ്ടം ടീച്ചേഴ്സ് ക്ലബിന്റെ പി. അജിത്കുമാര്‍ സ്മാരക ശ്രേഷ്ഠാധ്യാപക പുരസ്കാരത്തിന് റെനി ജോസഫ്, എസ്. ഷംസല, പി.കെ. ബിജു എന്നിവര്‍ അര്‍ഹരായി. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും കല്ലാര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍ അധ്യാപകനും ആയിരുന്ന പി. അജിത്കുമാറിന്റെ സ്മരണയ്ക്കായാണ് ടീച്ചേഴ്സ് ക്ലബ് പ്രൈമറി, ഹൈസ്കൂള്‍, ഹയര്‍ സെക്കൻഡറി വിഭാഗങ്ങളിലെ അധ്യാപകര്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.
റെനി ജോസഫ് ചെമ്മണ്ണാര്‍ സെന്റ് സേവ്യേഴ്സ് സ്കൂളിലെയും എസ്. ഷംസല കല്ലാര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിലെയും പി.കെ. ബിജു പച്ചടി എസ്എന്‍ എല്‍പി സ്കൂളിലെയും അധ്യാപകരാണ്.
18ന് ഉച്ചകഴിഞ്ഞ് രണ്ടിന് കല്ലാര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ ഡീന്‍ കുര്യാക്കോസ് എംപി സമ്മാനിക്കും. പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ചടങ്ങില്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികളും വിദ്യാഭ്യാസ പ്രവര്‍ത്തകരും പങ്കെടുക്കുമെന്ന് ക്ലബ് ചെയര്മാന് ടോം ലൂക്കോസ്, കണ്‍വീനര്‍ കെ.ആര്. ഉണ്ണികൃഷ്ണന് നായര്‍, വൈസ് ചെയര്മാന് ഡോ. ലാലു തോമസ്, ജോയിന്റ് കണ്‍വീനര്‍ ബി. ശ്രീദേവി എന്നിവര്‍ പറഞ്ഞു.