ദീപിക വാഴത്തോപ്പിലെത്തിച്ച മാണിച്ചേട്ടൻ വിടവാങ്ങി
1493933
Thursday, January 9, 2025 11:01 PM IST
ചെറുതോണി: ഉടുമ്പന്നൂർ-പള്ളിക്കാമുറിയിൽനിന്നു ദീപിക ദിനപ്പത്രവുമായി വാഴത്തോപ്പിൽ കുടിയേറിയ വള്ളാടിയിൽ മാണി ജോസഫ് (മാണിച്ചേട്ടൻ -95) യാത്രയായി. വായിക്കാനാരംഭിച്ച കാലം മുതൽ ദീപിക ദിനപത്രം വായിച്ചിരുന്ന മാണിച്ചേട്ടൻ മരിക്കുന്നതിന് ഏതാനും ദിവസം മുമ്പ് വരെ ദീപിക വായിച്ചിരുന്നതായി മക്കൾ അനുസ്മരിക്കുന്നു.
ഉടുമ്പന്നൂരിൽനിന്നു കൈതപ്പാറ വഴി നടന്ന് വാഴത്തോപ്പിലെത്തിയിരുന്ന കുടിയേറ്റ കാലത്ത് ഒന്നിടവിട്ട് ദിവസങ്ങളിൽ ചുമട്ടുകാർ ഹൈറേഞ്ചിലേക്ക് സാധനങ്ങളുമായി വന്നിരുന്നു. പത്രത്തിന്റെ വരിസംഖ്യക്കു പുറമേ ചുമട്ടുകാർക്കുള്ള കൂലിയും നൽകിയാണ് ഇദ്ദേഹം പത്രം വാഴത്തോപ്പിലെത്തിച്ച് വായിച്ചിരുന്നത്. പത്രം വായിക്കുകമാത്രമായിരുന്നില്ല മറ്റുളളവരെ വായിച്ച് കേൾപ്പിക്കുകകൂടി ചെയ്തിരുന്നു.
രാഷ്ട്രീയ വാർത്തകളോടായിരുന്നു കൂടുതൽ താത്പര്യം. ഏഴ് പതിറ്റാണ്ടിലധികമായി ദീപിക ദിനപത്രം വാഴത്തോപ്പിലെത്തിച്ച് വായിച്ചിരുന്ന ു.