ഉത്പാദനം കുറഞ്ഞു; ഏത്തക്കായ വില ഉയര്‍ന്നു തന്നെ
1493351
Wednesday, January 8, 2025 3:12 AM IST
അടിമാലി: ഉത്പാദനം കുറഞ്ഞതോടെ ഏത്തക്കായ വില ഉയര്‍ന്നുതന്നെ തുടരുന്നു. കിലോഗ്രാമിനു അറുപതിന് മുകളിലാണ് മൊത്തവില. 70 മുതല്‍ 80 രൂപ വരെയാണ് പലയിടങ്ങളിലും ചില്ലറ വില്‍പ്പന വില. കര്‍ണാടകയിലും തമിഴ്നാട്ടിലും ഇപ്പോള്‍ ഏത്താക്ക ഉത്പാദനം കുറവാണ്.
മൈസൂരു, മേട്ടുപ്പാളയം എന്നിവിടങ്ങളില്‍നിന്നാണ് ജില്ലയിലെ മാര്‍ക്കറ്റുകളിലേക്ക് പ്രധാനമായും നേന്ത്രക്കായ എത്തുന്നത്. നേന്ത്രക്കായ വരവ് കുറഞ്ഞതാണ് ഇപ്പോഴത്തെ വില വര്‍ധനവിന് കാരണം. അതേസമയം, വില കൂടിയതോടെ നേന്ത്രക്കായയുടെ വില്‍പ്പന ഗണ്യമായി കുറഞ്ഞതായും വ്യാപാരികള്‍ പറയുന്നു.