ബസിൽ പെണ്‍കുട്ടിയെ ഉപദ്രവിച്ച പ്രതി പിടിയിൽ
1493345
Wednesday, January 8, 2025 3:10 AM IST
കരിമണ്ണൂർ: ബസ് യാത്രയ്ക്കിടെ പെണ്‍കുട്ടിയെ ഉപദ്രവിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ആലക്കോട് ചവർണ വലിയപറന്പിൽ വീട്ടിൽ അനസിനെ (42) യാണ് കരിമണ്ണൂർ പോലീസ് അറസ്റ്റു ചെയ്തത്.
ഇന്നലെ രാവിലെ എട്ടോടെയാണ് സംഭവം. ഉടുന്പന്നൂരിൽനിന്നു തൊടുപുഴയ്ക്കുള്ള യാത്രയ്ക്കിടയിൽ അനസ് ഇരുന്ന സീറ്റിനരികിൽ നിന്ന പെണ്‍കുട്ടിയെയാണ് ഇയാൾ ഉപദ്രവിച്ചത്. പെണ്‍കുട്ടി വിവരം ഫോണിൽ കൂട്ടുകാരിയെ അറിയിച്ചു. തുടർന്ന് ഇവർ പോലീസിൽ അറിയിച്ചതിനെത്തുടർന്ന് കരിമണ്ണൂർ എസ്എച്ച്ഒ വി.സി. വിഷ്ണുകുമാറിന്റെ നേതൃത്വത്തിൽ ബസ് തടഞ്ഞ് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.