മാർ മാത്യു ആനിക്കുഴിക്കാട്ടിൽ അവാർഡിന് അപേക്ഷ ക്ഷണിച്ചു
1493930
Thursday, January 9, 2025 11:01 PM IST
ചെറുതോണി: ഇടുക്കിയിലെ ജനങ്ങളുടെ ഉന്നമനത്തിനായി പോരാടിയ ഇടുക്കി രൂപതയുടെ പ്രഥമ മെത്രാൻ മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ സ്മരണയ്ക്കായി ഇടുക്കി രൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ഏർപ്പെടുത്തിയ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ അവാർഡിന് അപേക്ഷ ക്ഷണിച്ചു.
സാമൂഹിക- സാംസ്ക്കാരിക, വിദ്യാഭ്യാസ, കാർഷിക മേഖലകളിൽ ഏതിലെങ്കിലും മികവ് തെളിയിച്ച ഇടുക്കി രൂപതയിലെ വ്യക്തിക്കോ സ്ഥാപനത്തിനോ ആണ് അവാർഡ് നൽകുന്നത്. അവാർഡിന് തെരഞ്ഞെടുക്കപ്പെടാൻ യോഗ്യരായവർ ഇടുക്കി രൂപത വിദ്യാഭ്യാസ ഓഫീസിൽ 25ന് മുമ്പായി അപേക്ഷ നൽകണം. ലഭിക്കുന്ന അപേക്ഷകളിൽനിന്നു അവാർഡ് നിർണയ കമ്മിറ്റി തെരഞ്ഞെടുക്കുന്ന ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ അവാർഡ് നൽകും.
ഫെബ്രുവരി എട്ടിന് ഇരട്ടയാർ സെന്റ്് തോമസ് പാരീഷ് ഹാളിൽ നടക്കുന്ന അധ്യാപക സംഗമത്തിൽ അവാർഡ് വിതരണം ചെയ്യും. 15,000 രൂപയും ഫലകവും അടങ്ങിയതാണ് അവാർഡ്. അപേക്ഷഫോം രൂപത വിദ്യഭ്യാസ ഓഫീസിൽനിന്ന് ലഭിക്കും. ഫോൺ: 9446136552, 9446274965.