കുമളിയുടെ വാണിയേടത്ത് സാർ യാത്രയായി
1493934
Thursday, January 9, 2025 11:01 PM IST
കുമളി: മുപ്പത് വർഷം സണ്‍ഡേ സ്കൂളിൽ കുട്ടികൾക്ക് ഈശ്വരനാമം പകർന്നു നല്കിയ കുമളി അട്ടപ്പള്ളം വാണിയേടത്ത് സാർ എന്ന വി.ജെ. മാത്യു (കൊച്ചേട്ടൻ -82) വിടവാങ്ങി. ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടേമുക്കാലോടെ ഭരണങ്ങാനത്ത് റോഡ് മുറിച്ചുകടക്കവേ ലോറിയിടിച്ച് ഗുരുതര പരിക്കേറ്റ വി.ജെ. മാത്യു ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരിച്ചത്.
വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടത്തിൽ തീർഥാടനത്തിനെത്തിയതായിരുന്നു. കുമളി സെന്റ് തോമസ് ഫെറോനാ പള്ളിയിൽ 15 വർഷം അധ്യാപകനായും 15 വർഷം സണ്‍ഡേ സ്കൂൾ ഹെഡ്മാസ്റ്ററായും സേവനം നടത്തിയ വി.ജെ. മാത്യു പ്രദേശത്തുകാർക്ക് വാണിയേടത്ത് സാറായി മാറി. ദിവസവും കാൽനടയായാണ് അട്ടപ്പള്ളത്തുനിന്നു സമീപപ്രദേശങ്ങളിലേക്ക് അദ്ദേഹം പോയിരുന്നത്.
സംസ്കാരം നാളെ രാവിലെ 10ന് കുമളി സെന്റ് തോമസ് ഫെറോനാ പള്ളിയിൽ. ഭാര്യ: മോളി കുമളി വെള്ളാരംകുന്ന് അഴകന്പ്രായിൽ കുടുംബാംഗം. മക്കൾ: സിസ്റ്റർ പ്രിയ (ദേവദാൻ മലയാറ്റൂർ), പ്രഭ, പ്രമോദ്, പ്രദീപ്, കരോളിൻ. മരുമക്കൾ: ജോജോ, ബെൻസി, ശാലിനി (ഇറ്റലി), മനോജ്.