തൊ​ടു​പു​ഴ: ശ​ക്ത​മാ​യ മ​ഴ​യി​ൽ തോ​ട്ടി​ലു​ണ്ടാ​യ വെ​ള്ള​പ്പാ​ച്ചി​ലി​ൽ സ്കൂ​ട്ട​ർ ഒ​ഴു​കി​പ്പോ​യി. സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നെ നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി. വ​ണ്ണ​പ്പു​റം മു​ള്ള​രി​ങ്ങാ​ട് അ​മ​യ​ൽ​തൊ​ട്ടി ഭാ​ഗ​ത്ത് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. വെ​ട്ടി​ക്ക​ൽ ജ​മാ​ലാ​ണ് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്. ഇ​ഷ്ടി​കക്ക​ള​ത്തി​ലെ ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. തോ​ട് ക​രക​വി​ഞ്ഞ് റോ​ഡി​ൽ വെ​ള്ളം ക​യ​റി​യ​തോ​ടെ​യാ​ണ് സ്കൂ​ട്ട​ർ ഒ​ഴു​കിപ്പോ​യ​ത്.

ജ​മാ​ൽ ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ പ്പെ​ട്ടെ​ങ്കി​ലും നാ​ട്ടു​കാ​ർ ക​ര​യ്ക്കു ക​യ​റ്റി. എ​ന്നാ​ൽ സ്കൂ​ട്ട​ർ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഒ​ഴു​കി​പ്പോ​യി. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച വ​ണ്ണ​പ്പു​റം കോ​ട്ട​പ്പാ​റ​യ്ക്കു സ​മീ​പം ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് വീ​ട്ട​മ്മ മ​രി​ച്ചി​രു​ന്നു.

കൂ​വ​പ്പു​റം തേ​വ​രു​കു​ന്നേ​ൽ ദി​വാ​ക​ര​ന്‍റെ ഭാ​ര്യ ഓ​മ​ന​യാ​ണ് മ​രി​ച്ച​ത്. ദി​വാ​ക​ര​നും ഒ​ഴു​ക്കി​ൽ​പ്പെ​ട്ടെ​ങ്കി​ലും ര​ക്ഷ​പെ​ട്ടു. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി വ​ണ്ണ​പ്പു​റം, മു​ള്ള​രി​ങ്ങാ​ട് മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ മ​ഴ​യാ​ണ് പെ​യ്യു​ന്ന​ത്.