തൊ​ടു​പു​ഴ: കു​ന്പം​ക​ല്ലി​ൽ വൈ​ദ്യു​തി കേ​ബി​ളി​ന്‍റെ ഇ​ൻ​സു​ലേ​ഷ​നി​ൽ തീ​പി​ടു​ത്തം ഉ​ണ്ടാ​യ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ഇ​ന്ന​ലെ രാ​വി​ലെ 6.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. തീ​പി​ടു​ത്തം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​പ്പോ​ൾ നാ​ട്ടു​കാ​ർ ഫ​യ​ർ​സ്റ്റേ​ഷ​നി​ൽ വി​ളി​ച്ച​റി​യി​ച്ചു. ഉ​ട​ൻ​ത​ന്നെ സേ​നാം​ഗ​ങ്ങ​ൾ സം​ഭ​വ​സ്ഥ​ല​സ്ഥ​ല​ത്തെത്തി.

തു​ട​ർ​ന്ന് കെഎസ്ഇ​ബി അ​ധി​കൃ​ത​രെ വി​ളി​ച്ച് വൈ​ദ്യു​തി ലൈ​ൻ ഓ​ഫ് ചെ​യ്ത​തി​നു ശേ​ഷം ഡ്രൈ ​കെ​മി​ക്ക​ൽ പൗ​ഡ​ർ ഫ​യ​ർ എ​ക്സി​റ്റിം​ഗ്യൂ​ഷ​ർ ഉ​പ​യോ​ഗി​ച്ച് തീ ​കെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​ൻ​സു​ലേ​ഷ​ൻ ക​ത്തി ഉ​രു​കി തൊ​ട്ടു താ​ഴെ​യു​ള്ള ട്രാ​ൻ​സ്ഫോ​ർ​മ​റി​ലേ​ക്ക് വീ​ണി​രു​ന്നെ​ങ്കി​ൽ വ​ലി​യ അ​പ​ക​ടം ഉ​ണ്ടാ​കു​മാ​യി​രു​ന്നു​വെ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ബി​നു സെ​ബാ​സ്റ്റ്യ​ൻ, സീ​നി​യ​ർ ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ ബി​ബി​ൻ എ.​ത​ങ്ക​പ്പ​ൻ, പി.​ജി.​സ​ജീ​വ്, കെ.​എ. ഉ​ബാ​സ്, ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ ജെ​യിം​സ് നോ​ബി​ൾ, ലി​ബി​ൻ ജെ​യിം​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തീ​യ​ണ​ച്ച​ത്.