മു​ട്ടം: മ​ല​ങ്ക​ര ടൂ​റി​സം ഹ​ബ്ബി​ന്‍റെ വി​ക​സ​ന സാ​ധ്യ​ത​ക​ൾ സം​ബ​ന്ധി​ച്ച് ഐ​ടി പ്ര​ഫ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ അ​പു ജോ​ണ്‍ ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ​ദ്ധ​തി പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ചു.

മൂ​ന്നു കോ​ടി​യോ​ളം മു​ട​ക്കി അ​ഞ്ച് വ​ർ​ഷം മു​ന്പ് നി​ർ​മി​ച്ച എ​ൻ​ട്ര​ൻ​സ് പ്ലാ​സ പ്ര​വ​ർ​ത്തി​പ്പി​ക്ക​ൽ, ജ​ലം മ​ലി​നീ​ക​ര​ണ​മി​ല്ലാ​തെ ബോ​ട്ടിം​ഗ്, തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ മേ​ഖ​ല എ​ന്നി​വ​ർ​ക്ക് സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കാ​നു​ള്ള അ​നു​മ​തി തു​ട​ങ്ങി​യ സാ​ധ്യ​ത​ക​ൾ സം​ഘം പ​രി​ശോ​ധി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷേ​ർ​ളി അ​ഗ​സ്റ്റി​ൻ, സെ​ന്‍റ​ർ ഫോ​ർ റീ​ജ​ണ​ൽ സ്റ്റ​ഡി ചെ​യ​ർ​മാ​ൻ സു​ജി മാ​സ്റ്റ​ർ, മു​ട്ടം ടൂ​റി​സം ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ടോ​മി ജോ​ർ​ജ് മൂ​ഴി​ക്കു​ഴി​യി​ൽ, കേ​ര​ള കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഗ​സ്റ്റി​ൻ ക​ള്ളി​കാ​ട്ട്, ര​ഞ്ജി​ത്ത് മ​ന​പ്പു​റ​ത്ത്, ജോ​ബി തീ​ക്കു​ഴി​വേ​ലി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.