തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ബാ​ങ്കു​ക​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന ജ​പ്തി ന​ട​പ​ടി​ക​ൾ നി​ർ​ത്തിവ​യ്ക്ക​ണ​മെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ആ​വ​ശ്യ​പ്പെ​ട്ടു. ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ലാ​യി ജ​പ്തി ന​ട​ത്തു​മെ​ന്നു കാ​ണി​ച്ച് നൂ​റുക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ പേ​രി​ലാ​ണ് നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്.

വി​വി​ധ ബാ​ങ്കു​ക​ൾ സ​ർ​ഫാ​സി, സ​ഹ​ക​ര​ണ നി​യ​മ​ങ്ങ​ളും ഇ​ത​രനി​യ​മ​ങ്ങ​ളും അ​നു​സ​രി​ച്ചുള്ള നോ​ട്ടീ​സ് ന​ൽ​കി​ക്ക​ഴി​ഞ്ഞു. ജ​പ്തി ന​ട​പ​ടി​ക​ൾ നി​ർ​ത്തിവ​യ്ക്കാ​നും അ​ധി​ക പ​ലി​ശ​യും പി​ഴ​പ്പ​ലി​ശ​യും ഒ​ഴി​വാ​ക്കി തി​രി​ച്ച​ട​വി​ന് പ​ര​മാ​വ​ധി ത​വ​ണ​ക​ൾ പു​നഃ​ക്ര​മീ​ക​രി​ച്ച് ന​ൽ​കി ക​ട​ക്കെ​ണി​യി​ലാ​യ​വ​രെ ര​ക്ഷി​ക്കു​ന്ന​തി​നു ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി, ധ​നമ​ന്ത്രി, റ​വ​ന്യു​ മ​ന്ത്രി എ​ന്നി​വ​ർ​ക്ക് എം​പി ക​ത്ത​യ​ച്ചു.

2018 ലെ ​പ്ര​ള​യം ജി​ല്ല​യി​ലെ കാ​ർ​ഷി​ക​മേ​ഖ​ല​യെ ത​ക​ർ​ത്തെ​റി​ഞ്ഞു. കാ​ർ​ഷി​ക​മേ​ഖ​ല​യു​ടെ ത​ക​ർ​ച്ച ജി​ല്ല​യി​ലെ ചെ​റു​കി​ട സം​രം​ഭ​ങ്ങ​ൾ, വ്യാ​പാ​ര​മേ​ഖ​ല, ടൂ​റി​സം മേ​ഖ​ല എ​ന്നി​വ​യെ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കി.

ക​ഴി​ഞ്ഞ വേ​ന​ലി​ൽ ഏ​ലം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ള​ക​ൾ ക​രി​ഞ്ഞു​ണ​ങ്ങി. കാ​ർ​ഷി​ക, വി​ദ്യാ​ഭ്യാ​സ,ചെ​റു​കി​ട സം​രം​ഭ​ക, ഭ​വ​ന നി​ർ​മാണ വാ​യ്പ​ക​ൾ എ​ടു​ത്തി​ട്ടു​ള്ള സാ​ധാ​ര​ണ​ക്കാ​ർ ഭീതിയു​ടെ വ​ക്കി​ലാ​ണ്. റി​ക്ക​വ​റി ന​ട​പ​ടി​ക​ൾ​ക്കാ​യി ബാ​ങ്കു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ഏ​ജ​ൻ​സി​ക​ൾ വാ​യ്പ കു​ടി​ശി​ക​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും എം​പി പ​റ​ഞ്ഞു.