ചെ​റു​തോ​ണി: കാ​ർ​ഷി​ക, ഭൂ​പ്ര​ശ്ന​ങ്ങ​ളി​ൽ എ​ൽ​ഡി​എ​ഫി​ന്‍റെ വാ​ഗ്ദാ​ന ലം​ഘ​ന​ങ്ങ​ളി​ലും വി​ക​സ​ന​രം​ഗ​ത്തെ അ​വ​ഗ​ണ​ന​യി​ലും പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു ചെ​റു​തോ​ണി​യി​ൽ പ്ര​തി​ഷേ​ധ മാ​ർ​ച്ചും സ​മ​ര സം​ഗ​മ പൊ​തു​സ​മ്മേ​ള​ന​വും ന​ട​ത്തും. രാ​വി​ലെ 10.30ന് ​പു​തി​യ ബ​സ്‌​സ്റ്റാ​ന്‍റി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന പ്ര​തി​ഷേ​ധ മാ​ർ​ച്ച് പാ​ർ​ട്ടി ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.

തു​ട​ർ​ന്ന് ടൗ​ണി​ൽ ന​ട​ക്കു​ന്ന സ​മ​ര സം​ഗ​മം പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​ എം.​ജെ.​ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​സി.​തോ​മ​സ്, എ​ക്സി​ക്യൂ​ട്ടീ​വ് ചെ​യ​ർ​മാ​ൻ മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ, സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജോ​യി ഏ​ബ്ര​ഹാം, ചീ​ഫ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടി.​യു.​ കു​രു​വി​ള, തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ എ​ക്സ് എം​എ​ൽ​എ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

ജി​ല്ല, നി​യോ​ജ​ക​മ​ണ്ഡ​ലം, സം​സ്ഥാ​ന, മ​ണ്ഡ​ല ത​ല​ങ്ങ​ളി​ലു​ള്ള ഭാ​ര​വാ​ഹി​ക​ൾ പ്ര​തി​ഷേ​ധ​മാ​ർ​ച്ചി​ന് നേ​തൃ​ത്വം ന​ൽ​കും.​നി​യ​മ​സ​ഭ പാ​സാ​ക്കി​യ ഭൂ​പ​തി​വ് ബി​ൽ ച​ട്ട​ങ്ങ​ൾ രൂ​പീ​ക​രി​ച്ച് യാ​ഥാ​ർ​ഥ്യ​മാ​ക്കു​ക, നി​ർ​മാ​ണ​നി​രോ​ധ​നം പി​ൻ​വ​ലി​ക്കു​ക, പ​ട്ട​യ വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കു​ക, സി​എ​ച്ച്ആ​ർ ഭൂ​മി വി​ഷ​യ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ ഇ​ര​ട്ട​ത്താ​പ്പ് ന​യം അ​വ​സാ​നി​പ്പി​ക്കു​ക, വ​ന്യ​ജീ​വി​ശ​ല്യം ത​ട​യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക,

ന​ഷ്ട​പ​രി​ഹാ​ര തു​ക ഉ​യ​ർ​ത്തു​ക, വ​നം വ​കു​പ്പി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ക, മു​ല്ല​പ്പെ​രി​യാ​ർ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ക, 12,000 കോ​ടി​യു​ടെ ഇ​ടു​ക്കി പാ​ക്കേ​ജി​ന് പ​ണം അ​നു​വ​ദി​ക്കു​ക, ഇ​ടു​ക്കി ആ​സ്ഥാ​ന​വി​ക​സ​ന​ത്തി​ന് മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രമെ​ന്ന് നേ​താ​ക്ക​ൾ അ​റി​യി​ച്ചു.