തൊ​ടു​പു​ഴ: നാ​ടി​നെ ന​ടു​ക്കി​യ ചീ​നി​ക്കു​ഴി കൂ​ട്ട​കൊ​ല​പാ​ത​ക​ത്തി​ന്‍റെ വി​ചാ​ര​ണ ആ​രം​ഭി​ച്ചു. കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ലു പേ​രെ വീ​ടി​നു തീ​യി​ട്ട് അ​തി​ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് ജി​ല്ലാ ഫ​സ്റ്റ് അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ വി​ചാ​ര​ണ ആ​രം​ഭി​ച്ച​ത്.

ചീ​നി​ക്കു​ഴി സ്വ​ദേ​ശി ആ​ലി​യ​ക്കു​ന്നേ​ൽ അ​ബ്ദു​ൾ ഫൈ​സ​ൽ, ഭാ​ര്യ ഷീ​ബ, മ​ക്ക​ളാ​യ മെ​ഹ​ർ, അ​ഫ്സാ​ന എ​ന്നി​വ​രെ​യാ​ണ് ഫൈ​സ​ലി​ന്‍റെ പി​താ​വ് ചി​റ്റ​പ്പ​ൻ എ​ന്ന് വി​ളി​ക്കു​ന്ന ഹ​മീ​ദ് വീ​ടി​ന് തീ​യി​ട്ട് കൊ​ല​പ്പെ​ടു​ത്തി​യ​ത്.