തൊ​ടു​പു​ഴ: നാ​ളെ മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന തൊ​ട്ടി​യാ​ർ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യി​ൽ പ്ര​തി​വ​ർ​ഷ ഉ​ത്പാ​ദ​നം 50 കോ​ടി​യു​ടെ വൈ​ദ്യു​തി. 188 കോ​ടി ചെ​ല​വ​ഴി​ച്ച് പൂ​ർ​ത്തി​യാ​ക്കി​യ പ​ദ്ധ​തി​യി​ൽ 99 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി പ്ര​തി​വ​ർ​ഷം ഉ​ത്പാ​ദി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

ഇ​തി​നാ​യി 30 മെ​ഗാ​വാ​ട്ടും 10 മെ​ഗാ​വാ​ട്ടും വീ​തം ഉ​ത്പാ​ദ​ന ശേ​ഷി​യു​ള്ള ര​ണ്ടു ജ​ന​റേ​റ്റ​റു​ക​ളാ​ണ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.​പെ​രി​യാ​റി​ന്‍റെ കൈ​വ​ഴി​യാ​യ ദേ​വി​യാ​റി​ലെ ജ​ലം ഉ​പ​യോ​ഗി​ച്ചാ​ണ് വൈ​ദ്യു​തോ​ത്പാ​ദ​നം. മ​ണ്‍​സൂ​ണ്‍ കാ​ല​യ​ള​വി​ലാ​ണ് ഇ​വി​ടെ പ്ര​ധാ​ന​മാ​യും ഉ​ത്പാ​ദ​നം ന​ട​ക്കു​ക.

അ​ടി​മാ​ലി റോ​ഡി​ലെ വാ​ള​റ​വെ​ള്ള​ച്ചാ​ട്ട​ത്തി​നു താ​ഴ്ഭാ​ഗ​ത്ത് ദേ​വി​യാ​റി​നു​കു​റു​കെ സ്ഥാ​പി​ച്ച ത​ട​യ​ണ​യി​ൽ നി​ന്നും 60 മീ​റ്റ​ർ നീ​ള​മു​ള്ള ക​നാ​ലി​ലൂ​ടെ​യും തു​ട​ർ​ന്ന് 199 മീ​റ്റ​ർ നീ​ള​മു​ള്ള ട​ണ​ലി​ലൂ​ടെ​യും വെ​ള്ളം ഒ​ഴു​ക്കി​യാ​ണ് 1252 മീ​റ്റ​ർ നീ​ള​മു​ള്ള പെ​ൻ​സ്റ്റോ​ക്കി​ലേ​ക്കെ​ത്തു​ന്ന​ത്.

474.3 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ നി​ന്നും പെ​ൻ​സ്റ്റോ​ക്കി​ലൂ​ടെ അ​തി​ശ​ക്തി​യാ​യി പ്ര​വ​ഹി​ക്കു​ന്ന ജ​ലം പ​വ​ർ​ഹൗ​സി​ലെ വെ​ർ​ട്ടി​ക്ക​ൽ ഷാ​ഫ്റ്റ് പെ​ൽ​ട്ട​ണ്‍ ട​ർ​ബൈ​നു​ക​ളെ ച​ലി​പ്പി​ച്ചാ​ണ് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്.

നീ​ണ്ട​പാ​റ​യി​ലാ​ണ് തൊ​ട്ടി​യാ​ർ പ​വ​ർ​ഹൗ​സ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഉ​ത്പാ​ദ​നം ക​ഴി​ഞ്ഞു​ള്ള ജ​ലം പെ​രി​യാ​റി​ലേ​ക്ക് ത​ന്നെ ഒ​ഴു​ക്കാ​നാ​കു​മെ​ന്ന​തും പ​ദ്ധ​തി​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. ഈ ​വെ​ള്ളം വീ​ണ്ടും ഭൂ​ത​ത്താ​ൻ​കെ​ട്ടി​ലെ​ത്തി ഇ​വി​ടെ​യും വൈ​ദ്യു​തി ഉ​ത്പാ​ദ​നം ന​ട​ത്തും.

തൊ​ട്ടി​യാ​ർ പ​വ​ർ​ഹൗ​സി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വൈ​ദ്യു​തി 11 കെ​വി ബാ​ർ 220 കെ​വി ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളി​ലൂ​ടെ ക​ട​ത്തി​വി​ട്ട് സ്വി​ച്ച് യാ​ർ​ഡി​ലെ​ത്തു​ക​യും തു​ട​ർ​ന്ന് ലോ​വ​ർ​പെ​രി​യാ​ർ, ചാ​ല​ക്കു​ടി 220 കെ​വി ലൈ​നി​ലേ​ക്ക് പ്ര​വ​ഹി​ക്കു​ക​യും ചെ​യ്യു​ന്നു.

പീ​ക്ക് ലോ​ഡ് സ​മ​യ​ത്താ​ണ് ഇ​വി​ടെ വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. ജൂ​ലൈ പ​ത്തി​ന് പ​ത്തു​മെ​ഗാ​വാ​ട്ട് ജ​ന​റേ​റ്റ​റും സെ​പ്റ്റം​ബ​ർ 30നു 30 ​മെ​ഗാ​വാ​ട്ട് ജ​ന​റേ​റ്റ​റും ട്ര​യ​ർ റ​ണ്‍ ആ​രം​ഭി​ച്ചി​രു​ന്നു. ഇ​ന്ന​ലെ വ​രെ 17.619 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി ഇ​വി​ടെ ഉ​ത്പാ​ദി​പ്പി​ച്ചി​ട്ടു​ണ്ട്.