ചെ​റു​തോ​ണി: കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗ​മാ​യ ഗ്രീ​ൻ​വാ​ലി ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ 14 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വാ​ശ്ര​യ സം​ഘ പ്ര​വ​ർ​ത്ത​ക​രു​ടെ പ​ഠി​താ​ക്ക​ളാ​യ മ​ക്ക​ൾ​ക്ക് ലാ​പ്ടോ​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്തു. നാ​ഷ​ണ​ൽ എ​ൻ​ജി​ഒ കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്.​

സാ​ധാ​ര​ണ​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ലാ​പ്ടോ​പ്പു​ക​ൾ വാ​ങ്ങു​ന്ന​തി​ന് 50ശ​ത​മാ​നം സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടൊ​പ്പം വാ​യ്പാസൗ​ക​ര്യ​വും ല​ഭ്യ​മാ​ക്കി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. മൂ​ന്നാം​ഘ​ട്ട വി​ത​ര​ണ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ച​ക്കു​പ​ള്ളം ഗ്രാ​മ വി​ക​സ​ന​സ​മി​തി പ്ര​സി​ഡ​ന്‍റ് ഫാ. ​സ്റ്റി​ജോ തേ​ക്കും​കാ​ട്ടി​ൽ നി​ർ​വ​ഹി​ച്ചു.

ഗ്രീ​ൻ​വാ​ലി ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ഫാ. ​ജോ​ബി​ൻ പ്ലാ​ച്ചേ​രി​പ്പു​റ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ഗാം ഓ​ഫീ​സ​ർ സി​റി​യ​ക് പ​റ​മു​ണ്ട​യി​ൽ, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി​സ്റ്റ​ർ ജി​ജി വെ​ളി​ഞ്ചാ​യി​ൽ, മേ​രി സു​മി, മെ​റി​ൻ ഏ​ബ്ര​ഹാം, ജ​സ്റ്റി​ൻ ന​ന്ദി​കു​ന്നേ​ൽ, എ​ൽ​സ​മ്മ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.