നെ​ടു​ങ്ക​ണ്ടം: വ​ടം​വ​ലി​ക്കു​ന്ന ഒ​രു വൈ​ദി​ക​നു​ണ്ട് മാ​വ​ടി​യി​ല്‍. സ്വ​ന്ത​മാ​യി ഒ​രു ടീ​മു​ണ്ടാ​ക്കി പ​രി​ശീ​ല​നം ന​ല്‍​കി കേ​ര​ള​ത്തി​ല്‍ അ​ങ്ങോ​ള​മി​ങ്ങോ​ളം വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ക​യാ​ണ് മാ​വ​ടി സെ​ന്‍റ് തോ​മ​സ് പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് ചു​ന​യമ്മാ​ക്ക​ല്‍.

വ​ടം​വ​ലി കോ​ര്‍​ട്ടു​ക​ളെ ആ​വേ​ശ​ത്തി​മി​ര്‍​പ്പി​ലാ​ക്കു​ക​യാ​ണ് ചു​ന​യം​മാ​ക്ക​ല്‍ അ​ച്ച​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ സെ​ന്‍റ് തോ​മ​സ് വ​ടം​വ​ലി ടീ​മും. ഒ​രു വ​ര്‍​ഷം മു​മ്പ് പ​ള്ളി​യി​ല്‍ ന​ട​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ വ​ടം​വ​ലി മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഇ​തി​ല്‍ നി​ന്നു​മാ​ണ് സ്വ​ന്ത​മാ​യൊ​രു ടീം ​എ​ന്ന ആ​ശ​യം ഉ​ണ്ടാ​യ​ത്. ഇ​തി​നാ​യി യു​വാ​ക്ക​ളെ സം​ഘ​ടി​പ്പി​ച്ച് ചി​ട്ട​യാ​യ പ​രി​ശീ​ല​നം ന​ല്‍​കി.

വ​ടം​വ​ലി രം​ഗ​ത്തെ പ്ര​ഗ​ത്ഭ​രെ എ​ത്തി​ച്ചാ​ണ് ഇ​വ​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കി​യ​ത്. പ​രി​ശീ​ല​ന​ത്തി​ല്‍ അ​ച്ച​നും പ​ങ്കാ​ളി​യാ​യി. തു​ട​ര്‍​ന്ന് വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്തു. 15 ഓ​ളം അ​ഖി​ല കേ​ര​ള വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ളി​ല്‍ ടീ​മി​നോ​ടൊ​പ്പം അ​ച്ച​നും വ​ടം​പി​ടി​ച്ചു. ഇ​പ്പോ​ള്‍ പ​ത്തു​പേ​രാ​ണ് സ്ഥി​ര​മാ​യി ടീ​മി​ലു​ള്ള​ത്. സ്‌​പോ​ര്‍​ട്‌​സി​നോ​ടു​ള്ള താ​ത്​പ​ര്യ​വും സെ​മി​നാ​രി പ​ഠ​ന​കാ​ല​ത്ത് വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത​തു​മാ​ണ് വ​ടം​വ​ലി ടീ​മെ​ന്ന അ​ച്ച​ന്‍റെ ആ​ശ​യ​ത്തി​നു കാ​ര​ണം. മാ​വ​ടി സ്‌​കൂ​ള്‍ മു​റ്റ​ത്താ​ണ് എ​ല്ലാ​ ദി​വ​സ​വും പ്രാ​ക്ടീ​സ് ന​ട​ത്തു​ന്ന​ത്.

ഇ​തു​കൂ​ടാ​തെ വോ​ളിബോ​ള്‍, ഫു​ട്‌​ബോ​ള്‍, ബാ​ഡ്മി​ന്‍റൺ‍, ക​രാ​ട്ടേ തു​ട​ങ്ങി​യ​വ​യി​ലും അ​ച്ച​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ യു​വാ​ക്ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും പ​രി​ശീ​ല​നം ന​ല്‍​കി​വ​രു​ന്നു. പു​തി​യ ത​ല​മു​റ ത​ങ്ങ​ളി​ലേ​ക്ക് ചു​രു​ങ്ങാ​തെ മാ​ന​സി​ക ഉ​ല്ലാ​സം ല​ഭി​ക്കാ​നും കാ​യി​ക​ശേ​ഷി ല​ഭി​ക്കാ​നും ഇ​ത്ത​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഇ​പ്പോ​ള്‍ ആ​വ​ശ്യ​മാ​ണെ​ന്നാ​ണ് ഫാ. ​ജോ​സ​ഫ് ചു​ന​യ​മ്മാ​ക്ക​ല്‍ പ​റ​യു​ന്ന​ത്.

വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് നാ​ങ്കു​തൊ​ട്ടി സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി​യി​ല്‍ ഫാ. ​സ്‌​ക​റി​യ ഉ​റു​മ്പി​ലിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ള്ളി​ക്ക് സ്വ​ന്ത​മാ​യി വ​ടം​വ​ലി ടീ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍, ടീ​മി​നോ​ടൊ​പ്പം വൈ​ദി​ക​നും ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത് ഇ​താ​ദ്യ​മാ​യാ​ണ്. അ​ടു​ത്ത​മാ​സം മാ​വ​ടി​യി​ല്‍ ഒ​രു അ​ഖി​ല​ കേ​ര​ള വ​ടം​വ​ലി മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നു​ള്ള തി​ര​ക്കി​ലാ​ണ് ഫാ. ​ജോ​സ​ഫ് ചു​ന​യമ്മാ​ക്ക​ല്‍.