തൊ​ടു​പു​ഴ: എം​എ​ൽ​എ​യു​ടെ നി​ഷ്ക്രി​യ​ത്വംമൂ​ലം തൊ​ടു​പു​ഴ​യു​ടെ വി​ക​സ​നം മു​ര​ടി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചു യൂ​ത്ത്ഫ്ര​ണ്ട്-എം ​നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പി.​ജെ.​ ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ വ​സ​തി​യി​ലേ​ക്കു മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ പൊ​ടി​പാ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റോ​യി​സ​ണ്‍ കു​ഴി​ഞ്ഞാ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ പൊ​ടി​പാ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു.

1996-2001 കാ​ല​ഘ​ട്ട​ത്തി​ലെ ഇ​ട​തുസ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ് തൊ​ടു​പു​ഴ​യി​ൽ ബൈ​പാ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ക​സ​നപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ണ്ടാ​യ​ത്. അ​തി​നു​ശേ​ഷം യാ​തൊ​രു​വി​ധ വി​ക​സ​നപ്ര​വ​ർ​ത്ത​ന​വും തൊ​ടു​പു​ഴ​യി​ൽ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ഇ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് അ​ദ്ദേ​ഹം രാ​ജിവ​യ്ക്ക​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

മാ​ർ​ച്ച് എം​എ​ൽ​എ​യു​ടെ വ​സ​തി​ക്കു സ​മീ​പം പോ​ലീ​സ് ത​ട​ഞ്ഞു. പാ​ർ​ട്ടി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​മ്മി മ​റ്റ​ത്തി​പ്പാ​റ, തോ​മ​സ് വെ​ളി​യ​ത്തു​മാ​ലി​ൽ, വി​പി​ൻ സി.​ അ​ഗ​സ്റ്റി​ൻ, അ​നു ആ​ന്‍റ​ണി, ജോ​മി കു​ന്ന​പ്പി​ള്ളി, ജെ​ഫി​ൻ കൊ​ടു​വേ​ലി​ൽ, അം​ബി​ക ഗോ​പാ​ല​കൃ​ഷ്ണ​ൻ, ബി​ജു ഇ​ല്ലി​ക്ക​ൽ, ജിം​റ്റി തൈ​മ​റ്റ​ത്തി​ൽ, എ​ബി​റ്റ് മ​ലേ​പ്പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.