നെ​ടു​ങ്ക​ണ്ടം: വി​വി​ധ രോ​ഗാ​വ​സ്ഥ​ക​ളി​ല്‍ ക​ഴി​യു​ന്ന കി​ട​പ്പുരോ​ഗി​ക​ള്‍​ക്കും നി​ര്‍​ധ​നരോ​ഗി​ക​ള്‍​ക്കും സ​ഹാ​യ​ങ്ങ​ള്‍ എ​ത്തി​ച്ചു​ന​ല്‍​കു​ന്ന നെ​ടു​ങ്ക​ണ്ടം സ്വ​രു​മ ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി​യു​ടെ ഒ​ന്നാം വാ​ര്‍​ഷി​കം നാ​ളെ ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് നെ​ടു​ങ്ക​ണ്ടം ല​യ​ണ്‍​സ് ക്ല​ബ് ഹാ​ളി​ല്‍ ന​ട​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

കി​ട​പ്പു​രോ​ഗി​ക​ള്‍​ക്കും നി​രാ​ലം​ബ​ർ​ക്കും അ​ശ​ര​ണ​ർ​ക്കും ആ​രോ​ഗ്യ​പ​ര​വും സാ​മ്പ​ത്തി​ക​പ​ര​വു​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍ ഒ​രു പ​രി​ധി​വ​രെ ന​ട​ത്തി​ക്കൊ​ടു​ക്കാ​ന്‍ സ്വ​രു​മ​യ്ക്കു ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. നെ​ടു​ങ്ക​ണ്ടം, ഉ​ടു​മ്പ​ന്‍​ചോ​ല, ക​രു​ണാ​പു​രം, പാ​മ്പാ​ടും​പാ​റ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ സ്വ​രു​മ 22 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ സ​ഹാ​യ​ങ്ങ​ള്‍ എ​ത്തി​ച്ചുന​ല്‍​കി​യി​ട്ടു​ണ്ട്. 94 വോ​ള​ണ്ടി​യ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ന്നു​വ​രു​ന്ന​ത്.

സൗ​ജ​ന്യ ന​ഴ്‌​സിം​ഗ് കെ​യ​ര്‍, സൗ​ജ​ന്യ ഫി​സി​യോ​തെ​റാ​പ്പി എ​ന്നി​വ വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ ന​ല്‍​കി​വ​രു​ന്നു​ണ്ട്. നി​ര്‍​ധ​ന​രോ​ഗി​ക​ള്‍​ക്ക് എ​ട്ടു ല​ക്ഷം രൂ​പ​യു​ടെ സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങി​ന​ല്‍​കി. കി​ഡ്‌​നി രോ​ഗി​ക​ള്‍​ക്ക് ഒ​മ്പ​ത് ല​ക്ഷം രൂ​പ​യു​ടെ സൗ​ജ​ന്യ മ​രു​ന്നു​ക​ളും ന​ല്‍​കി. വി​ശേ​ഷ​ദി​വ​സ​ങ്ങ​ളി​ല്‍ നി​രാ​ലം​ബ​രാ​യ​വ​ര്‍​ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ ഫു​ഡ് കി​റ്റു​ക​ളും ഒ​രു​വ​ര്‍​ഷ​ത്തി​നി​ടെ ന​ല്‍​കി​യി​ട്ടു​ണ്ട്. 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഹെ​ല്‍​പ് ലൈ​ന്‍ ന​മ്പ​രി​ലൂ​ടെ(8075842317) ഏ​തൊ​രാ​ള്‍​ക്കും ഏ​തു​സ​മ​യ​ത്തും സേ​വ​ന​ങ്ങ​ള്‍ ല​ഭി​ക്കും.

ഒ​ന്നാം വാ​ര്‍​ഷി​കാ​ഘോ​ഷം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. ബി​നു ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് സ്വ​രു​മ പ്ര​സി​ഡ​ന്‍റ് കെ.​സി. സെ​ബാ​സ്റ്റ്യ​ന്‍, സെ​ക്ര​ട്ട​റി ബി​നു തോ​മ​സ്, ക​ണ്‍​വീ​ന​ര്‍ എം.​ജെ. സാ​ബു, കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സ​ന്ധ്യ രാ​ജേ​ഷ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.