ഉ​പ്പു​ത​റ: പ്രൗ​ഢഗം​ഭീ​ര​മാ​യ വി​ളം​ബ​ര റാ​ലി​യോ​ടെ പീ​രു​മേ​ട് ഉ​പ​ജി​ല്ല ക​ലോ​ത്സ​വ​ത്തി​ന് ഉ​പ്പു​ത​റ സെ​ന്‍റ് ഫി​ലോ​മി​നാ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ തു​ട​ക്ക​മാ​യി. പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. ബി​നു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യിം​സ് കെ. ​ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ശ ആ​ന്‍റ​ണി, സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഡോ​മി​നി​ക് കാ​ഞ്ഞി​ര​ത്തി​നാ​ൽ, ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ എം. ​ര​മേ​ഷ്, പ്രി​ൻ​സി​പ്പ​ൽ ജീ​മോ​ൻ ജേ​ക്ക​ബ്, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ സ​ജി​ൻ സ്ക​റി​യ, ഫ്രാ​ൻ​സി​സ് അ​റ​യ്ക്ക​പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തു​ട​ർ​ന്ന് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ നി​ന്നാ​രം​ഭി​ച്ച വി​ളം​ബ​ര റാ​ലി ടൗ​ണ്‍ ചു​റ്റി സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ സ​മാ​പി​ച്ചു. നൂ​റു ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ത്തു.​

വി.​പി.​ജോ​ണ്‍, എം.​ടി. മ​നോ​ജ്, ഷീ​ബ സ​ത്യ​നാ​ഥ്. സാ​ബു ജോ​സ​ഫ്, എം.​എ​ൻ. സ​ന്തോ​ഷ്, കെ. ​ക​ലേ​ഷ് കു​മാ​ർ, അ​രു​ണ്‍ പൊ​ടി​പാ​റ, സ​ന്തോ​ഷ് കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. 368 ഇ​ന​ങ്ങ​ളി​ൽ 83 സ്കൂ​ളു​ക​ളി​ലെ 5000 പ്ര​തി​ഭ​ക​ൾ 12 വേ​ദി​ക​ളി​ൽ മാ​റ്റു​ര​യ്ക്കും.