മു​ട്ടം: ടാ​ക്സി സ്റ്റാ​ൻഡി​ലെ ഓ​ട്ടോ,ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള വി​ശ്ര​മകേ​ന്ദ്രം യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു. മു​ട്ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷേ​ർ​ളി അ​ഗ​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ഞ്ചാ​യ​ത്ത് ഭ​ര​ണസ​മി​തി​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം തൊ​ടു​പു​ഴ​യി​ലെ വ​സ്ത്രവ്യാ​പാ​ര സ്ഥാ​പ​ന​മാ​യ സി​ൽ​ക്ക്യാ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​ശ്ര​മ കേ​ന്ദ്രം നി​ർ​മി​ക്കു​ന്ന​ത്.

ഓ​ട്ടോ ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ മ​ഴ​യ​ത്തും വെ​യി​ല​ത്തും സ​മീ​പ​ത്തു​ള്ള ക​ച്ച​വ​ടസ്ഥാ​പ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​യി​രു​ന്നു. ഇ​തേത്തു​ട​ർ​ന്നാ​ണ് വി​ശ്ര​മ കേ​ന്ദ്രം നി​ർ​മി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് മു​ന്നി​ട്ടി​റ​ങ്ങി​യ​ത്.​ടാ​ക്സി സ്റ്റാ​ന്‍ഡിലെ വെ​ള​ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ൻ ടൈ​ൽ​സ് വി​രി​ക്കാ​നു​ള​ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി പ്ര​സി​ഡ​ന്‍റ് ഷേ​ർ​ളി അ​ഗ​സ്റ്റി​ൻ പ​റ​ഞ്ഞു.