അ​ടി​മാ​ലി: അ​ടി​മാ​ലി ഉ​പ​ജി​ല്ലാ ശാ​സ്ത്ര, ഗ​ണി​ത ശാ​സ്ത്ര, സാ​മൂ​ഹ്യ ശാ​സ്ത്ര, പ്ര​വൃത്തി പ​രി​ച​യ മേ​ള 28, 29 തീയ​തി​ക​ളി​ല്‍ കൂ​മ്പ​ന്‍​പാ​റ ഫാ​ത്തി​മമാ​ത ഗേ​ള്‍​സ് ഹ​യ​ര്‍​ സെ​ക്ക​ൻഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ക്കും.​ എ​ണ്‍​പ​തോ​ളം വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍നി​ന്നു​ള്ള മൂവായിര ത്തോ​ളം കു​ട്ടി​ക​ള്‍ പ​ങ്കെ​ടു​ക്കും.​അ​ടി​മാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സോ​മ​ന്‍ ചെ​ല്ല​പ്പ​ന്‍ മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും.​

മേ​ള​യ്ക്കാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച​താ​യി സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.​ ആ​ദ്യദി​നം ശാ​സ്ത്ര, ഗ​ണി​ത ശാ​സ്ത്ര, സാ​മൂ​ഹ്യ ശാ​സ്ത്ര മേ​ള​ക​ളും ര​ണ്ടാംദി​നം ഐ​ടി, പ്ര​വൃത്തി പ​രി​ച​യമേ​ള​ക​ളും ന​ട​ക്കും.​ ഇ​ത് ആ​റാം ത​വ​ണ​യാ​ണ് കൂ​മ്പ​ന്‍​പാ​റ ഫാ​ത്തി​മ​മാ​താ ഗേ​ള്‍​സ് ഹ​യ​ര്‍ ​സെ​ക്കൻഡ​റി സ്‌​കൂ​ള്‍ മേ​ള​യ്ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്.​

നാളെ രാ​വി​ലെ 8.30 മു​ത​ല്‍ മ​ത്സ​ര​ങ്ങ​ള്‍​ക്കു​ള്ള ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​രം​ഭി​ക്കും.​ മേ​ള കു​റ്റ​മ​റ്റരീ​തി​യി​ല്‍ ന​ട​ത്താ​നു​ള്ള ഒ​രു​ക്ക​ങ്ങ​ളാ​ണ് സ്‌​കൂ​ളി​ല്‍ ന​ട​ത്തി​യി​ട്ടു​ള്ള​ത്.