നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ ശാ​സ്ത്ര​മേ​ള 29 ന് ​ചെ​മ്മ​ണ്ണാ​ര്‍ സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ക്കും. ശാ​സ്ത്ര, സാ​മൂ​ഹ്യ​ശാ​സ്ത്ര, ഗ​ണി​ത​ശാ​സ്ത്ര മേ​ള​ക​ളി​ലാ​യി നെ​ടു​ങ്ക​ണ്ടം ഉ​പ​ജി​ല്ല​യി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നും ആ​യി​ര​ത്തി അ​ഞ്ഞൂ​റോ​ളം പ്ര​തി​ഭ​ക​ള്‍ പ​ങ്കെ​ടു​ക്കും.

മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം ഉ​ടു​മ്പ​ന്‍​ചോ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. സ​ജി​കു​മാ​ര്‍ നി​ര്‍​വ​ഹി​ക്കും. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ഫ്രാ​ന്‍​സി​സ് ചു​ന​യം​മാ​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മേ​ള​യു​ടെ ന​ട​ത്തി​പ്പി​നാ​യി അ​ധ്യാ​പ​ക​ര്‍, അ​ന​ധ്യാ​പ​ക​ര്‍, പി​ടി​എ ഭാ​ര​വാ​ഹി​ക​ള്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രെ ഉ​ള്‍​പ്പെ​ടു​ത്തി വി​വി​ധ ക​മ്മി​റ്റി​ക​ള്‍ രൂ​പീ​ക​രി​ച്ചു.

ശാ​സ്ത്ര​മേ​ള​യ്ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ൽ ജോ​യി കെ. ​ജോ​സ്, ഹെ​ഡ്മാ​സ്റ്റ​ര്‍ വി.​ജെ. ബി​ജു, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ര്‍ നോ​ബി​ള്‍ മാ​ത്യു, ഡി​ന്‍റോ​മോ​ന്‍ ജോ​സ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.