തൊ​ടു​പു​ഴ: ന്യൂ​മാ​ൻ കോ​ള​ജ് എ​ൻ​സി​സി സ​മൂ​ഹ​ത്തി​ലെ പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​ർ​ക്കാ​യി ന​ട​ത്തു​ന്ന വി​വി​ധ സാ​മൂ​ഹി​ക സേ​വ​ന പ​ദ്ധ​തി​ക​ളെ ഒ​രു കു​ട​ക്കീ​ഴി​ലാ​ക്കി ആ​വി​ഷ്ക​രി​ച്ച റൊ​ട്ടി, ക​പ്പ​ഡ, മ​ക്കാ​ൻ പ​ദ്ധ​തി ശ്ര​ദ്ധേ​യ​മാ​കു​ന്നു.

മ​നു​ഷ്യ​ന്‍റെ അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ളാ​യ ഭ​ക്ഷ​ണം, വ​സ്ത്രം, പാ​ർ​പ്പി​ടം എ​ന്നി​വ ശേ​ഖ​രി​ക്കു​ന്ന​തി​നും പ​ങ്കു​വ​യ്ക്കു​ന്ന​തി​നും സ​മൂ​ഹ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ൽ​കു​ക​യും അ​ത് അ​ർ​ഹ​രാ​യ​വ​ർ​ക്ക് എ​ത്തി​ച്ചു​ന​ൽ​കാ​ൻ സ​ഹാ​യി​ക്കു​ക​യും ചെ​യ്യു​ക​യെ​ന്ന​താ​ണ് പ​ദ്ധ​തി​യി​ലൂ​ടെ വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. നി​ർ​ധ​ന​ർ​ക്ക് വ​സ്ത്രം എ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച ഷെ​യ​ർ എ ​ക്ലോ​ത്ത് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം വൈ​സ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ബി​ജു പീ​റ്റ​ർ നി​ർ​വ​ഹി​ച്ചു.

സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ശേ​ഖ​രി​ക്കു​ന്ന വ​സ്ത്രം പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന ക്ലോ​ത്ത് ബാ​ങ്കി​ൽ സൂ​ക്ഷി​ച്ച് ആ​വ​ശ്യ​ക്കാ​ർ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​താ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് എ​ൻ​സി​സി ഓ​ഫീ​സ​ർ ക്യാ​പ്റ്റ​ൻ പ്ര​ജീ​ഷ് സി. ​മാ​ത്യു അ​റി​യി​ച്ചു.

സീ​നി​യ​ർ അ​ണ്ട​ർ ഓ​ഫീ​സ​ർ എ​സ്.​ ആ​ദ​ർ​ശ്, അ​ണ്ട​ർ ഓ​ഫീ​സ​ർ​മാ​രാ​യ സാ​രം​ഗ് ഷാ​ജി, എം.​ആ​ർ.​രാ​ധി​ക, ബി. ​അ​ഖി​ൽ കു​മാ​ർ, അ​ഷ്ബി​ൻ തോ​മ​സ്, ആ​ഷി​ത മു​രു​ക​ൻ, അ​ന​ശ്വ​ര ര​വി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.