ക​ട്ട​പ്പ​ന: അ​ങ്ക​ണ​വാ​ടി​ക​ളെ ബാ​ല​സൗ​ഹൃ​ദ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ക​ട്ട​പ്പ​ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന ആ​ധു​നി​ക​വ​ത്ക​ര​ണ പ​രി​പാ​ടി​യു​ടെ ബ്ലോ​ക്ക് ത​ല ഉ​ദ്ഘാ​ട​നം ന​ട​ത്തി.​വ​ർ​ണ​ക്കൂട് എ​ന്ന പേ​രി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ക​ട്ട​പ്പ​ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഇ​തി​നാ​യി 20,59,410 രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ല​വി​ൽ 13 അ​ങ്ക​ണ​വാ​ടി​ക​ളി​ൽ പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കി.​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കു​സു​മം സ​തീ​ഷ്, ജ​ല​ജ വി​നോ​ദ്, സ​ബി​ത ബി​നു, ലാ​ല​ച്ച​ൻ വെ​ള്ള​ക്ക​ട, എം.​ടി. മ​നോ​ജ്, ജോ​സ് സ്ക​റി​യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.