തൊ​ടു​പു​ഴ: ക​ഞ്ഞി​ക്കു​ഴി വി​ല്ലേ​ജി​ൽ കു​ട്ട​പ്പ​ൻ​സി​റ്റി എ​രി​മ​റ്റ​ത്തി​ൽ ഫി​ലി​പ്പ്, ഭാ​ര്യ ലീ​ലാ​മ്മ എ​ന്നി​വ​രെ ആണി​ ത​റ​ച്ച പ​ട്ടി​ക​യ്ക്ക് ആ​ക്ര​മി​ക്കു​ക​യും വ​ധി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത കേ​സി​ൽ ക​ഞ്ഞി​ക്കു​ഴി മ്രാ​ല​യി​ൽ തോ​മ​സി​നാണ് തൊ​ടു​പു​ഴ മൂ​ന്നാം അ​ഡീ​ഷ​ണ​ൽ കോ​ട​തി ജ​ഡ്ജി മൂ​ന്നു​വ​ർ​ഷം ത​ട​വും 10,000 രൂ​പ പി​ഴ​യും ശി​ക്ഷി​ച്ചത്.

അ​ഡീ​ഷ​ണ​ൽ ജി​ല്ലാ ജ​ഡ്ജി എ​സ്.​എ​സ്.​സീ​ന​യാ​ണ് വി​ധി​ പ്ര​സ്താ​വി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡീ​ഷ​ണ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ജോ​ണി അ​ല​ക്സ് ഹാ​ജ​രാ​യി.