ഉ​പ്പു​ത​റ: മു​ല്ല​പ്പെ​രി​യാ​ർ ഡാം ​ബ​ല​പ്പെ​ടു​ത്താ​നു​ള്ള ത​മി​ഴ്നാ​ടി​ന്‍റെ ഏ​ക​പ​ക്ഷീ​യ തീ​രു​മാ​നം അം​ഗീ​ക​രി​ക്ക​രു​തെ​ന്ന് മു​ല്ല​പ്പെ​രി​യാ​ർ സ​മ​ര​സ​മി​തി കേ​ന്ദ്ര​ക​മ്മി​റ്റി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.​ഡാം ബ​ല​പ്പെ​ടു​ത്താ​നു​ള്ള സാ​മ​ഗ്രി​ക​ൾ കൊ​ണ്ടു പോ​കാ​ൻ അ​നു​മ​തി ന​ൽ​ക​രു​ത്.

സു​പ്രീം കോ​ട​തി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം കേ​ന്ദ്ര ജ​ല ക​മ്മീ​ഷ​ൻ ഡാ​മി​ന്‍റെ ബ​ല​ക്ഷ​യം പ​രി​ശോ​ധി​ക്കാ​നി​രി​ക്കെ ത​മി​ഴ്നാ​ട് ന​ട​ത്തു​ന്ന നീ​ക്കം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. ഇ​തു സു​പ്രീം കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണ​ത്തി​നും നി​ർ​ദേ​ശ​ത്തി​നും എ​തി​രാ​ണെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.

ഇ​ക്കാ​ര്യം സു​പ്രീം കോ​ട​തി​യു​ടെ​ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും മു​ല്ല​പ്പെ​രി​യാ​ർ പ്ര​ശ്ന​ത്തി​ൽ ത​മി​ഴ്നാ​ട് കാ​ണി​ക്കു​ന്ന ജാ​ഗ്ര​ത കേ​ര​ള സ​ർ​ക്കാ​രി​നും ഉ​ണ്ടാ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ചെ​യ​ർ​മാ​ൻ ഷാ​ജി പി. ​ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ജോ​യി നി​ര​പ്പേ​ൽ, സി​ബി മു​ത്തു​മാ​ക്കു​ഴി, പി.​ഡി. ജോ​സ​ഫ്, അ​ഡ്വ.​സ്റ്റീ​ഫ​ൻ ഐ​സ​ക്, റോ​ജി ദാ​നി​യേ​ൽ, സി.​എ​സ്. രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.