കു​ട്ടി​ക്കാ​നം: ശ​ക്ത​മാ​യ മ​ഴ​യ്ക്കി​ടെ ദേ​ശീ​യ പാ​ത​യി​ൽ ത​ട്ടാ​ത്തി​ക്കാ​ന​ത്ത് കാ​റും സ്വ​കാ​ര്യ ബ​സും കൂ​ട്ടി​യി​ടി​ച്ച് നാ​ലു പേ​ർ​ക്കു പ​രിക്കേ​റ്റു. റാ​ന്നി സ്വ​ദേ​ശി​ക​ളാ​യ അ​നി​ൽ​കു​മാ​ർ (48), നി​ഷ (40), അ​ഭി​ഷേ​ക് (12), ആ​ദ​ർ​ശ് (10) എ​ന്നി​വ​രെ പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​ഥ​മ ശു​ശ്രൂ​ഷ​ക​ൾ ന​ൽ​കി​യ ശേ​ഷം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി.

കു​മ​ളി​യി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന കാ​ർ മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റിക​ട​ന്ന് എ​ത്തി​യ​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കു​മ​ളി​യി​ൽ നി​ന്നു തൊ​ടു​പു​ഴ​യ്ക്കു പോ​വു​ക​യാ​യി​രു​ന്നു ബ​സ്.