കു​മ​ളി: വെ​ള്ളാ​രം​കു​ന്നി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യുണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ റോ​ഡി​ലേ​ക്ക് ഇ​ടി​ഞ്ഞുവീ​ണ മ​ണ്‍​കൂ​ന​യി​ൽ കയറി സ്കൂ​ട്ടർ മ​റി​ഞ്ഞ് വ്യാ​പാ​രി മ​രി​ച്ചു. വെ​ള്ളാ​രം​കു​ന്ന് പ​റ​പ്പ​ള്ളി​ൽ പി.​എം. തോ​മ​സ് (ത​ങ്ക​ച്ച​ൻ - 66) ആ​ണ് മ​രി​ച്ച​ത്. ആ​ന​വി​ലാ​സം സെ​ൻട്ര​ൽ ഹോ​ട്ട​ൽ ഉ​ട​മ​യാ​ണ് തോ​മ​സ്. ഹോ​ട്ട​ൽ അ​ട​ച്ച് രാ​ത്രി എ​ട്ടോ​ടെ വീ​ട്ടി​ലേ​ക്ക് പോകു​ന്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വ​ഴിയാ​ത്ര​ക്കാ​രാണ് തോ​മ​സി​ന്‍റെ സ​ഹോ​ദ​ര​ൻ സ​ജു​വി​നെ അപകടവി​വ​രം അ​റി​യി​ച്ചത്.

തോമസിനെ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം വ്യാ​ഴാ​ഴ്ച ര​ണ്ടി​ന് വെ​ള്ളാ​രം​കു​ന്ന് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ ലീ​ലാ​മ്മ തോ​മ​സ്. മ​ക​ൾ: ജോ​സ്ന തോ​മ​സ്. മ​രു​മ​ക​ൻ: ജോ​സ​ഫ് ആ​ന്‍റ​ണി. കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഴ​യി​ടം സെ​ന്‍റ് മൈ​ക്കി​ൾ​സ് പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് മാ​ത്യു പ​റ​പ്പ​ള്ളി​ൽ പ​രേ​ത​ന്‍റെ സ​ഹോ​ദ​ര​നാ​ണ്.