ഈരാറ്റുപേട്ട-വാഗമൺ റോഡിൽ പിക്കപ്പ് വാൻ മറിഞ്ഞു
1601100
Sunday, October 19, 2025 11:22 PM IST
തീക്കോയി: ഈരാറ്റുപേട്ട- വാഗമൺ റോഡിൽ പിക്കപ്പ് വാൻ കൊക്കയിലേക്കു മറിഞ്ഞു. ഇന്നലെ 3.30ന് കാരികാട് ടോപ്പിനു സമീപം എട്ടാം മൈലിലാണ് അപകടമുണ്ടായത്.
50 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ പിക്കപ്പ് ആൾതാമസം ഇല്ലാത്ത വീടിനു മുകളിലേക്കാണ് വീണത്.
തമിഴ്നാട് സ്വദേശികളായ രണ്ടു പേരാണ് പിക്കപ്പിലുണ്ടായിരുന്നത്. ഇവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.