ഈരാറ്റു പേട്ട ഉപജില്ലാ ശാസ്ത്രോത്സവം അരുവിത്തുറയിൽ
1601098
Sunday, October 19, 2025 11:22 PM IST
അരുവിത്തുറ: ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവം 21, 22 തീയതികളിൽ അരുവിത്തുറ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് മേരീസ് എൽപി സ്കൂൾ എന്നിവിടങ്ങളിലായി നടക്കും. നാളെ രാവിലെ 9.30 ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേലിൽ അധ്യക്ഷത വഹിക്കും. ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ മുഖ്യപ്രഭാഷണം നടത്തും.
22 ന് വൈകുന്നേരം 4.30 ന് നടക്കുന്ന സമാപന സമ്മേളനം മുനിസിപ്പൽ ചെയർപേഴ്സൺ സുഹ്റ അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിക്കും.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര, ഐടി, പ്രവൃത്തിപരിചയമേളകളിലായി മൂവായിരത്തോളം കുട്ടികൾ പങ്കെടുക്കുമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷംല ബീവി, പ്രിൻസിപ്പൽ സജി തോമസ്, ഹെഡ്മാസ്റ്റർ ജോബിൻ തോമസ് എന്നിവർ അറിയിച്ചു.