കട്ടച്ചിറ ചെക്ക് ഡാമിന്റെ ഇരുകരകളും ഇനി മനോഹരം
1601102
Sunday, October 19, 2025 11:22 PM IST
കിടങ്ങൂര്‍: പൊന്തക്കാടുകള്‍ നിറഞ്ഞും മാലിന്യങ്ങള്‍ നിക്ഷേപിച്ചും സാമൂഹ്യവിരുദ്ധ ശല്യവും മൂലം പൊതുജനങ്ങളുടെ സൈ്വരജീവിതത്തിനു തടസമായിരുന്ന കിടങ്ങൂര്‍ കട്ടച്ചിറ ചെക്ക് ഡാമിന്റെ ഇരുകരകളും മനോഹര മായിരിക്കുന്നു. കിടങ്ങൂര്‍ പഞ്ചായത്തിലെ 12, 13 വാര്‍ഡുകളില്‍പ്പെട്ട ഇരു കരകളിലും മിനി പാര്‍ക്ക് സ്ഥാപിക്കുന്നതിനായി ജില്ലാപഞ്ചായത്തംഗം ജോസ്മോന് മുണ്ടയ്ക്കല്‍ അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ച് നടത്തിയ പ്രവര്ത്തനങ്ങളിലൂടെയാണിത് സാധിച്ചത്.
ചെക്ക്ഡാമിന്റെ ഇരുവശങ്ങളിലും സ്റ്റീല്‍ വേലികള്‍ തീര്‍ത്ത് പ്രതലം ഇന്റര്‍ലോക്ക് വിരിച്ച് സ്റ്റീല്‍ പൈപ്പുകൊണ്ടുള്ള ഇരിപ്പിടങ്ങള്‍ സജ്ജമാക്കി. രണ്ട് സ്ഥലങ്ങളിലും മിനി മാക്സ് ലൈറ്റുകള്‍ സ്ഥാപിച്ചു.
പതിമൂന്നാം വാര്‍ഡിന്റെ ഭാഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് പുഴയോരം റസിഡന്‍സ് അസോസിയേഷനും പന്ത്രണ്ടാം വാര്‍ഡിന്റെ ഭാഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് കൈരളി റസിഡന്‍സ് അസോസിയേഷനും നേതൃത്വം നല്കി.
യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.എന്‍. ബിനു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഡോ.മേഴ്സി ജോണ്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍, പഞ്ചായത്തംഗം ദീപലത സുരേഷ്, എം. ദിലീപ് തെക്കുംചേരി, രാധാ പ്രദീപ് കൂടാരപ്പള്ളി, രാധാകൃഷ്ണക്കുറുപ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു.