ഏറ്റുമാനൂർ ക്ഷേത്രത്തിലെ ദുരൂഹമായ തീപിടിത്തം അന്വേഷിക്കണം: നാട്ടകം സുരേഷ്
1600462
Friday, October 17, 2025 7:11 AM IST
ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ നടന്ന ദുരൂഹമായ തീപിടിത്തങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ആവശ്യപ്പെട്ടു.
മഹാദേവക്ഷേത്രത്തിലെ ഏറ്റവും പവിത്രമായ ഏഴരപ്പൊന്നാനയെ പുറത്തുകൊണ്ടുപോകാനുള്ള ശ്രമം ഭക്തജനങ്ങളുടെ എതിർപ്പിനെത്തുടർന്ന് നടക്കാതെ പോകുകയായിരുന്നു. വിവാദത്തിൽപ്പെട്ട ഉദ്യോഗസ്ഥന്റെ കാലത്താണിത്.
താത്കാലിക ജീവനക്കാരനായി ദേവസ്വത്തിൽ എത്തിയ ഈ ഉദ്യോഗസ്ഥൻ എങ്ങനെ ഉന്നത സ്ഥാനത്തെത്തിയെന്നതിലും അന്വേഷണം വേണം.
ക്ഷേത്രത്തിൽ തുടർച്ചയായി ആചാരലംഘനം നടക്കുന്നു. ഉത്സവത്തിനുള്ള കൊടിക്കൂറയും കൊടിക്കയറും ഏറ്റുവാങ്ങേണ്ടത് ആചാര വിധിപ്രകാരം തന്ത്രിയാണ്. എന്നാൽ ഇപ്പോൾ തന്ത്രിക്കു പകരം മന്ത്രിയാണ് ഏറ്റുവാങ്ങുന്നതെന്ന് നാട്ടകം സുരേഷ് പറഞ്ഞു.