പതിനേഴുകാരി പ്രസവിക്കാനിടയായ സംഭവത്തില്‍ പോക്സോ കേസ്
1600455
Friday, October 17, 2025 6:54 AM IST
ചിങ്ങവനം: പതിനേഴുകാരി പ്രസവിക്കാനിടയായ സംഭവത്തില്‍ ചിങ്ങവനം പോലീസ് കേസെടുത്തു. പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
പൂര്‍ണ ഗര്‍ഭിണിയായ പെണ്‍കുട്ടിയെ വാര്‍ഡ് മെംബറും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്നാണ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താമസിയാതെ പെണ്‍കുട്ടി ആണ്‍കുഞ്ഞിനു ജന്മം നല്‍കുകയും ചെയ്തു.
പ്രതിയെപ്പറ്റി പോലീസിനു സൂചന ലഭിച്ചിട്ടുണ്ടെന്നറിയുന്നു.