മാത്താംകരി എ പാടശേഖരത്ത് ഡ്രോണ്‍ ഉപയോഗിച്ച് സമ്പൂര്‍ണ മള്‍ട്ടിമിക്സ് തളിച്ചു
1600461
Friday, October 17, 2025 7:11 AM IST
കടുത്തുരുത്തി: കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് കടുത്തുരുത്തി കൃഷിഭവന് ആത്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാത്താംകരി എ പാടശേഖരത്ത് ഡ്രോണ്‍ ഉപയോഗിച്ച് സമ്പൂര്‍ണ മള്‍ട്ടി മിക്സ് തളിച്ചു. അഞ്ച് ഏക്കര്‍ സ്ഥലത്താണ് ഡ്രോണ്‍ ഉപയോഗിച്ചു മള്‍ട്ടിമിക്സ് തളിച്ചത്.
നെല്‍ച്ചെടിയിലെ സൂക്ഷ്മ മൂലകങ്ങളുടെ അഭാവം പരിഹരിച്ചു നല്ല രീതിയിലുള്ള കായിക വളര്‍ച്ചയ്ക്കും ഉത്പാദന വര്‍ധനവിനും രോഗ കീടാക്രമണം കുറയ്ക്കുന്നതിനും സഹായിക്കുന്നതിനായി കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ സൂക്ഷ്മ മൂലക മിശ്രിതമാണ് സമ്പൂര്‍ണ മള്‍ട്ടി മിക്സ്.
പടശേഖര സമിതിയംഗം ശ്രീജ ജോയ് തൈമൂട്ടില്‍, കൃഷി ഓഫീസര്‍ ആര്. സിദ്ധാര്‍ഥ, വാര്‍ഡ് മെമ്പര്‍ പൗളി ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. മാത്താംകരി പടശേഖര സമിതിയംഗങ്ങള്‍, കൃഷി അസിസ്റ്റന്റ് പി.പി. ബിജു, ആത്മ ബിഡിഎം പി.യു. ജിയോമോള്‍, ആത്മ എഡിഎം ടി.എസ്. ശ്രീജാമോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.