കോട്ടയം അതിരൂപത ചെറുപുഷ്പ മിഷന്‍ലീഗിന്റെ ആഭിമുഖ്യത്തില്‍ ധന്യന്‍ മാര്‍ മാത്യു മാക്കില്‍ തീര്‍ഥാടന പദയാത്ര നടത്തി
1601343
Monday, October 20, 2025 9:37 PM IST
കോട്ടയം: കോട്ടയം അതിരൂപത ചെറുപുഷ്പ മിഷന്‍ലീഗിന്റെ ആഭിമുഖ്യത്തില്‍ അതിരൂപതയിലെ വിവിധ മേഖലകളില്‍നിന്നായി ധന്യന്‍ മാര്‍ മാത്യു മാക്കില്‍ തീര്‍ഥാടന പദയാത്ര നടത്തി. മള്ളൂശേരി സെന്റ് തോമസ് ക്നാനായ പള്ളിയില്‍നിന്നും ആരംഭിച്ച യാത്ര കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. തോമസ് ആനിമൂട്ടില്‍ സന്ദേശം നല്കി ഫ്ളാഗ് ഓഫ് ചെയ്തു.
മള്ളുശേരി പള്ളി വികാരി ഫാ. ബിജി പല്ലോന്നില്‍ ആമുഖസന്ദേശം നല്കി. കബറിടം സ്ഥിതിചെയ്യുന്ന ഇടയ്ക്കാട്ട് സെന്റ് ജോര്‍ജ് പള്ളിയിലെത്തിയ തീര്‍ഥാടകരെ ഫൊറോന വികാരി ഫാ. സൈമണ്‍ പുല്ലാട്ടിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
ഇടയ്ക്കാട്ട് സെന്റ് ജോര്‍ജ് പള്ളിയിലെ ആശിര്‍വാദ പ്രാര്‍ഥനയ്ക്ക് കോട്ടയം അതിരൂപത സഹായ മെത്രാന് മാര്‍ ജോസഫ് പണ്ടാരശേരില്‍ കാര്‍മികത്വം വഹിച്ചു. തുടര്‍ന്നു പിതൃസമ്മാനം നറുക്കെടുപ്പ് സമ്മാന പദ്ധതിയുടെ ഉദ്ഘാടനം രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വഹിച്ചു.
ചെറുപുഷ്പ മിഷന് ലീഗ് അതിരൂപത ഡയറക്ടര്‍ ഫാ. ജെഫിന് ഒഴുങ്ങാലില്‍ നന്ദിയര്‍പ്പിച്ചു. വിവിധ ദൈവാലയങ്ങളില്നിന്നായി ആയിരത്തില്‍പ്പരം ചെറുപുഷ്പ മിഷന് ലീഗ് അംഗങ്ങള്‍ പങ്കെടുത്തു.