എൽഡിഎഫ് സർക്കാർ സമസ്ത മേഖലയിലും വികസന മുന്നേറ്റമുണ്ടാക്കിയെന്ന് മന്ത്രി റോഷി
1601341
Monday, October 20, 2025 7:25 AM IST
തലയോലപ്പറമ്പ്: എൽഡിഎഫ് സർക്കാർ സമസ്ത മേഖലയിലും വികസന മുന്നേറ്റമുണ്ടാക്കിയതായി മന്ത്രി റോഷി അഗസ്റ്റിൻ. തലയോലപ്പറമ്പ് പഞ്ചായത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ എംസിഎഫ് നിർമാണത്തിന് ജലവിഭവ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള വെട്ടിക്കാട്ടുമുക്കിലെ സ്ഥലത്തിൽനിന്ന് 50 സെന്റ് സ്ഥലം പഞ്ചായത്തിന് നൽകുന്നതിന്റെ പ്രഖ്യാപനവും ഫലക അനാച്ഛാദനവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സി.കെ. ആശ എംഎൽഎ അധ്യക്ഷത വഹിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ കൊട്ടുകാപ്പള്ളി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, പഞ്ചായത്ത് പ്രസിഡന്റ് ഷിജി വിൻസന്റ്, തദ്ദേശ സ്വയംഭരണ വകുപ്പ് കോട്ടയം ജോയിന്റ് ഡയറക്ടർ ബിനുജോൺ,
ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സെലിനാമ്മ ജോർജ്, ശ്രുതിദാസ്, തങ്കമ്മ വർഗീസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസമ്മ ജോസഫ്, പഞ്ചായത്തംഗങ്ങളായ അനി ചെള്ളാങ്കൽ, എം.ടി. ജയമ്മ , അഞ്ജു എം. ഉണ്ണികൃഷ്ണൻ, ഡൊമിനിക് ചെറിയാൻ, പഞ്ചായത്ത് സെക്രട്ടറി ആർ. അമ്പിളി, ടി.കെ. ഗോപി തുടങ്ങിയവർ പ്രസംഗിച്ചു.