മാന്നാനം ബൈബിൾ കൺവൻഷൻ പന്തലിന് കാൽനാട്ടി
1601329
Monday, October 20, 2025 7:14 AM IST
മാന്നാനം: സെന്റ് ജോസഫ്സ് ആശ്രമ ദേവാലയത്തിൽ നവംബർ 19 മുതൽ 25 വരെ അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. സേവ്യർ ഖാൻ വട്ടായിലിന്റെയും ഫാ. സാംസൺ ക്രിസ്റ്റി മണ്ണൂരിന്റെയും നേതൃത്വത്തിൽ നടക്കുന്ന ബൈബിൾ കൺവൻഷനായുള്ള പന്തലിന്റെ കാൽനാട്ടുകർമം എംഎസ്ടി കോൺഗ്രിഗേഷന്റെ ഡയറക്ടർ ജനറൽ റവ.ഡോ. വിൻസന്റ് കദളിക്കാട്ടിൽ പുത്തൻപുര നിർവഹിച്ചു.
മാന്നാനം ആശ്രമം പ്രിയോർ റവ.ഡോ. കുര്യൻ ചാലങ്ങാടി, തീർഥാടന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ ഫാ. റെന്നി കളത്തിൽ, കൺവൻഷൻ കമ്മിറ്റി ചെയർമാൻ ബ്രദർ മാർട്ടിൻ പെരുമാലിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കൺവൻഷനു മുന്നോടിയായുള്ള ആദ്യത്തെ ഒരുക്കധ്യാനം നടത്തി. നാഗമ്പടം സെന്റ് ആന്റണീസ് തീർഥാടന കേന്ദ്രം ഡയറക്ടർ മോൺ. സെബാസ്റ്റ്യൻ പൂവത്തിങ്കൽ ധ്യാനം നയിച്ചു.