കത്തോലിക്ക കോൺഗ്രസ് : അവകാശ സംരക്ഷണ യാത്രയ്ക്ക് ബുധനാഴ്ച ഏറ്റുമാനൂരിൽ വരവേല്പ്
1601330
Monday, October 20, 2025 7:14 AM IST
ഏറ്റുമാനൂർ: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ 13 ന് കാസർഗോടുനിന്ന് ആരംഭിച്ച അവകാശ സംരക്ഷണ ജാഥയ്ക്ക് ബുധനാഴ്ച ഏറ്റുമാനൂരിൽ ഉജ്വല വരവേല്പ് നൽകും. രാവിലെ 8.45ന് സെൻട്രൽ ജംഗ്ഷനിൽ ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിലിന്റെ നേതൃത്വത്തിൽ എത്തിച്ചേരുന്ന യാത്രയെ കുരിശുപള്ളി കവലയിലേക്ക് സ്വീകരിച്ചാനയിക്കും.
സ്വീകരണത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി കത്തോലിക്ക കോൺഗ്രസ് അതിരമ്പുഴ ഫൊറോനാ പ്രസിഡൻ്റ് ജോയി പാറപ്പുറത്തിന്റെ അധ്യക്ഷതയിൽ ഏറ്റുമാനൂർ ക്രിസ്തുരാജ പള്ളിയിൽ യോഗം ചേർന്നു.
ഫൊറോനാ ഡയറക്ടർ ഫാ. ജോസഫ് ആലുങ്കൽ ഉദ്ഘാടനം ചെയ്തു. തോമസ് പീടിയേക്കൽ, സെബാസ്റ്റ്യൻ പുല്ലാട്ടുകാല, ജോബി ചൂരക്കുളം, റോബിൻ ആലഞ്ചേരി മാനാട്ട്, ഡോ.കെ.സി. ജോർജ്, ബിൻസി കുഴിന്തൊട്ടിയിൽ, ലൂസി പാറശേരി, ജോയി കാരിക്കൊമ്പിൽ, സണ്ണി വട്ടക്കാട്ടിൽ, സാബു പുല്ലുകാലായിൽ എന്നിവർ പ്രസംഗിച്ചു.
ചങ്ങനാശേരി അതിരൂപതയിലെ അതിരമ്പുഴ, കോട്ടയം അതിരൂപതയിലെ കൈപ്പുഴ ഫൊറോനകളിലെ 24 ഇടവകകളിൽനിന്ന് മൂവായിരം പ്രതിനിധികൾ സ്വീകരണ സംഗമത്തിൽ പങ്കെടുക്കും.