കെസിവൈഎല്‍ ലീഡര്‍ഷിപ്പ് ക്യാമ്പ് ആരംഭിച്ചു
1601328
Monday, October 20, 2025 7:14 AM IST
കോട്ടയം: ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ 2024-25 പ്രവര്‍ത്തന വര്‍ഷത്തെ രണ്ടാമത് ലീഡര്‍ഷിപ്പ് ക്യാമ്പ് കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ ഉദ്ഘാടനം ചെയ്തു. നേതൃവാസനയുള്ള സമൂഹമാണ് ക്നാനായ സമുദായമെന്നും ക്നായിത്തോമ ഉള്‍പ്പെടെയുള്ള നേതൃത്വത്തിന്റെ ഗുണങ്ങള്‍ സ്വായത്തമാക്കാന്‍ യുവാക്കള്‍ക്ക് സാധിക്കണമെന്നും മാര്‍ ജോസഫ് പണ്ടാരശേരില്‍ പറഞ്ഞു.
അതിരൂപത പ്രസിഡന്റ് ജോണീസ് പി. സ്റ്റീഫന്‍ പാണ്ടിയാംകുന്നേല്‍ അധ്യക്ഷത വഹിച്ചു. അതിരൂപത ചാപ്ലെയിന്‍ ഫാ. മാത്തുക്കുട്ടി കുളക്കാട്ടുകുടിയില്‍ ആമുഖസന്ദേശം നല്കി. ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ മുഖ്യപ്രഭാഷണം നടത്തി. കെസിഡബ്ള്യുഎ അതിരൂപത സെക്രട്ടറി സില്‍ജി സജി എന്നിവര്‍ പ്രസംഗിച്ചു.
അതിരൂപത സമിതിയംഗങ്ങളായ സെക്രട്ടറി ചാക്കോ ഷിബു, ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട്, ജോയിന്റ് ഡയറക്ടര്‍ സ്റ്റെഫി പുതിയകുന്നേല്‍, അഡ്വൈസര്‍ സിസ്റ്റര്‍ ലേഖ എസ്ജെസി, ഭാരവാഹികളായ നിതിന്‍ ജോസ്, അലന് ബിജു, ആല്ബിന് ബിജു, ബെറ്റി തോമസ്, ജാക്സണ് സ്റ്റീഫന്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.