വെള്ളൂരിലെ കുടിവെള്ള വിതരണം: ഓവർഹെഡ് ടാങ്ക് പൂർത്തിയാകുന്നതോടെ കാര്യക്ഷമമാകും: മന്ത്രി റോഷി അഗസ്റ്റിൻ
1601339
Monday, October 20, 2025 7:25 AM IST
വൈക്കം: വെള്ളൂരിലെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കാൻ മൂന്നുകോടി രൂപ വിനിയോഗിച്ച് ഓവർഹെഡ് ടാങ്ക് നിർമിക്കുന്നതിനുള്ള നടപടി പൂർത്തിയായി വരികയാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. വെള്ളൂർ ഇറുമ്പയം, ഇറുമ്പയം ഇരിപ്പു, തോട്ടാറപുഞ്ച എന്നീ പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി രണ്ടാം കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തി അനുവദിച്ച 95 ലക്ഷം രൂപയുടെ മൂന്ന് പ്രവൃത്തികളുടെ നിർമാണോദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. സി.കെ. ആശ എംഎൽഎ അധ്യക്ഷത വഹിച്ചു.
ഫ്രാൻസിസ് ജോർജ് എംപി മുഖ്യപ്രഭാഷണം നടത്തി. കെഡി ഡിവിഷൻ തണ്ണീർമുക്കം എക്സിക്യൂട്ടീവ് എൻജിനിയർ ആർ. അജയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. സന്ധ്യ, വെള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ. സോണിക, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാമണി മോഹനൻ,
പഞ്ചായത്തംഗങ്ങളായ ലൂക്ക് മാത്യു, ആർ. നികിത കുമാർ, കുര്യാക്കോസ് തോട്ടത്തിൽ, കെ.എസ്. സച്ചിൻ, ജയഅനിൽ,ലിസി സണ്ണി, വി.കെ. മഹിളാമണി, കൃഷി ഓഫീസർ എ. അനില, പാടശേഖര ഭാരവാഹികളായ എം.കെ. ഹരിദാസ്, സുരേഷ് ശർമ, കെ.ആർ. ഷിബു, കെഡി ഡിവിഷൻ തണ്ണീർമുക്കം സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ബിന്ദു തുടങ്ങിയവർ പ്രസംഗിച്ചു.
പാടശേഖരങ്ങളിൽ വെള്ളപ്പൊക്കം നിയന്ത്രിക്കാൻ പുറംബണ്ടുകൾ ഉയർത്തി ബലപ്പെടുത്തൽ, മോട്ടോർതറ, മോട്ടോർ ഷെഡ്, സ്ല്യൂയിസ്, പൈപ്പ് കൾവർട്ട്, ബോക്സ് കൾവർട്ട് തുടങ്ങിയവയാണ് നിർമിക്കുന്നത്.