ജീവിതശൈലി രോഗങ്ങൾക്കെതിരെ ബോധവത്്കരണം
1533251
Saturday, March 15, 2025 7:24 AM IST
നെടുംകുന്നം: കർഷക മുന്നേറ്റത്തിന്റെ ആഭിമുഖ്യത്തിൽ ജീവിതശൈലി രോഗങ്ങൾക്കെതിരേ ബോധവത്കരണവും കൗൺസലിംഗും സംഘടിപ്പിച്ചു. ഷുഗർ, പ്രഷർ, കൊളസ്ട്രോൾ, എല്ലിന്റെ തേയ്മാനം തുടങ്ങി നിത്യജീവിതത്തെ അലട്ടിക്കൊണ്ടിരിക്കുന്ന രോഗങ്ങളുടെ പ്രതിരോധത്തിനും ചികിത്സയ്ക്കുമുള്ള മാർഗങ്ങളെപ്പറ്റി വാഴൂർ അമൃതം ജീവനകേന്ദ്രം ഡയറക്ടർ ഡോ. ശ്രേയ എം. നായർ ക്ലാസെടുത്തു.
ബാബു ജോൺസൺ കോശിയുടെ അധ്യക്ഷതയിൽ നടന്ന സെമിനാർ മുൻ ജില്ലാ പഞ്ചായത്തംഗം എൻ. അജിത് മുതിരമല ഉദ്ഘാടനം ചെയ്തു. അഡ്വ. പി.സി. മാത്യു, ജോസ് വഴിപ്ലാക്കൽ, സുരേഷ് സി.ആർ., എ.ജെ. ജോർജ് എള്ളുംകാലായിൽ, കെ.പി. പ്രഭാകരൻ നായർ, പി.ഡി. സോഫിച്ചൻ, ബീന ബേബിച്ചൻ, പ്രേംസൺ വർഗീസ്, റോസിലിൻ വർഗീസ്, അനില സി. നായർ, കെ. ശിവരാമൻ നായർ എന്നിവർ പ്രസംഗിച്ചു.
സെമിനാറിനും ചർച്ചയ്ക്കും ജാൻസി ജോസഫ്, വിഷ്ണു വി.പി., അനിൽകുമാർ തിരുമലക്കാട്, പി.എം. ജോർജ്, എൽസി ജോസഫ്, സെൽവി വിജയൻ, ജോസഫ് കെ. ഡി.,ബാബു വി.വി., സദാശിവൻ സിബി, സാബു കെ.ടി. എന്നിവർ നേതൃത്വം നൽകി.