ഓൾ ഇന്ത്യ പോലീസ് വാട്ടർ സ്പോർട്സ് ചാമ്പ്യൻഷിപ്പ്: കേരള പോലീസ് ടീമിൽ മൂന്ന് കുമരകം സ്വദേശികൾ
1515399
Tuesday, February 18, 2025 4:49 AM IST
കുമരകം: ഭോപ്പാലിൽ നടക്കുന്ന 24-ാമത് ഓൾ ഇന്ത്യ പോലീസ് വാട്ടർ സ്പോർട്ട്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള പോലീസ് ടീമിൽ മൂന്നു കുമരകം സ്വദേശികൾ ഇടംനേടി. ചീപ്പുങ്കൽ പുത്തൻപറമ്പിൽ പി.എം. ഷിബു, ചെങ്ങളം കേളക്കേരിച്ചിറ കെ.എ. അരുൺ, കുമരകം ഏലച്ചിറ എ.എസ്. അനന്തു എന്നിവരാണ് ടീമിലുൾപ്പെട്ടത്. 21 വരെ ഭോപ്പാലിലെ അപ്പർലേക്കിലാണ് മത്സരം.