അങ്കണവാടികള്‍ക്ക് സ്മാര്‍ട്ട് ടിവികള്‍ നല്കി
1515132
Monday, February 17, 2025 6:48 AM IST
ചങ്ങനാശേരി: മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് 2024- 2025 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള അങ്കണവാടികള്‍ക്ക് സ്മാര്‍ട്ട് ടിവികള്‍ നല്കി. വാകത്താനം, വാഴപ്പള്ളി, തൃക്കൊടിത്താനം, മാടപ്പള്ളി, പായിപ്പാട് പഞ്ചായത്തുകളിലായി 42 സ്മാര്‍ട്ട് ടിവി കളാണ് രണ്ടാം ഘട്ടത്തില്‍ നൽകിയത്.
ടിവി വിതരണത്തിന്റെ ഉദ്ഘാടനം ജോബ് മൈക്കിള്‍ എംഎല്‍എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. രാജു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സുനിതാ സുരേഷ്, വാഴപള്ളി പഞ്ചായത്ത് പ്രസിഡന്റ് മിനി വിജയകുമാര്‍, എ.കെ. അപ്പുക്കുട്ടന്, ലൈസാമ്മ ആന്റണി, സബിത ചെറിയാന്, ടി. രഞ്ജിത്ത്, അലക്സാണ്ടര്‍ പ്രാക്കുഴി, മാത്തുക്കുട്ടി പ്ലാത്താനം എന്നിവര്‍ പ്രസംഗിച്ചു.