സുവർണ ജൂബിലിയും വാർഷിക ആഘോഷവും
1514812
Sunday, February 16, 2025 11:53 PM IST
പാലമ്പ്ര: സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂളിന്റെ സുവർണ ജൂബിലിയും വാർഷിക ആഘോഷവും ഡിഎസ്ടി സാന്തോം പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ആഗ്നറ്റ് ഡി എസ്ടിയുടെ അധ്യക്ഷതയിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ അനുഗ്രഹപ്രഭാഷണം നടത്തി.
പിടിഎ പ്രസിഡന്റ് സിജോ മൊളോപറമ്പിൽ, കെ.കെ. ശശികുമാർ, റവ. ഡോ. ഫാ. ജിയോ കണ്ണംകുളം സിഎംഐ, സിന്ധു മോഹനൻ, ഫാ.ജോസ് കാരിമറ്റം, സിസ്റ്റർ സ്മിത ഡിഎസ്ടി, ഷിനോജ് ജോസഫ്, ഡോ. തോമസുകുട്ടി ജോസ് കൊല്ലിയിൽ ജോസ്മി ജോജോ എന്നിവർ പ്രസംഗിച്ചു.