കുന്നുംഭാഗം സെന്റ് ജോസഫ് പള്ളിയിൽ തിരുനാൾ
1513576
Thursday, February 13, 2025 12:03 AM IST
കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം സെന്റ് ജോസഫ് പള്ളിയിൽ പരിശുദ്ധ കന്യകമറിയത്തിന്റെയും വിശുദ്ധ യൗസേപ്പ് പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ നാളെ മുതൽ 16 വരെ നടക്കുമെന്ന് വികാരി ഫാ. ആന്റണി ചെന്നയ്ക്കാട്ടുകുന്നേൽ അറിയിച്ചു.
നാളെ വൈകുന്നേരം 4.30ന് കൊടിയേറ്റ്, 4.45ന് വിശുദ്ധ കുർബാന, 6.15ന് ഒപ്പീസ്, ജപമാല പ്രദക്ഷിണം. 15നു വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, 6.15ന് ചേപ്പുംപാറയിലേക്കു പ്രദക്ഷിണം, എട്ടിന് സമാപനാശീർവാദം, സ്നേഹവിരുന്ന്. 16നു രാവിലെ ഏഴിനും വൈകുന്നേരം 4.30നും വിശുദ്ധ കുർബാന, 5.30ന് പള്ളിചുറ്റി പ്രദക്ഷിണം, തുടർന്ന് സമാപനാശീർവാദം, ആകാശവിസ്മയം.
കോന്നി സെന്റ് ജൂഡ് കത്തോലിക്കാ
പള്ളിയില്‍ ജൂബിലി തിരുനാൾ
കോന്നി: കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള കോന്നി സെന്റ് ജൂഡ് കത്തോലിക്കാ പള്ളിയുടെ ജൂബിലി തിരുനാൾ ഇന്നു മുതൽ 16 വരെ നടക്കും. ഇന്നു വൈകുന്നേരം 5.30ന് തിരുനാൾ കൊടിയേറ്റിന് പത്തനംതിട്ട മേരിമാതാ ഫൊറോന പള്ളി വികാരി ഫാ. ജേക്കബ് പുറ്റനാനിക്കൽ കാർമികത്വം വഹിക്കും. തുടർന്ന് വിശുദ്ധ കുർബാന.
നാളെ വൈകുന്നേരം 5.30 ന് ജൂബിലി സ്മാരകമായി നിര്‍മിച്ച കുരിശടിയുടെ വെഞ്ചരിപ്പ് കാഞ്ഞിരപ്പള്ളി രൂപത മുൻ അധ്യക്ഷൻ മാര്‍ മാത്യു അറയ്ക്കല്‍ നിർവഹിക്കും. തുടർന്ന് വിശുദ്ധ കുര്‍ബാന.
15നു വൈകുന്നേരം 5.30 ന് മലങ്കര ക്രമത്തിൽ വിശുദ്ധ കുർബാന - ഫാ. ജിൻസ് മേപ്പുറത്ത്. 6.45ന് ലദീഞ്ഞ് - ഫാ. ജോസ് പ്ലാത്തോട്ടത്തില്‍ വിസി. തുടർന്ന് പ്രദക്ഷിണം. 16നു വൈകുന്നേരം 5.30 ന് ആഘോഷമായ വിശുദ്ധ കുര്‍ബാന. മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ കാർമികത്വം വഹിക്കും. ഇടവകയില്‍ ശുശ്രൂഷ ചെയ്തിരുന്ന മുന്‍ വികാരിമാര്‍ സഹകാര്‍മികരാകും. രാത്രി ഏഴിന് പ്രദക്ഷിണം. 7.45ന് സ്നേഹവിരുന്ന്, എട്ടിന് കൊടിയിറക്ക് എന്നിവയാണ് തിരുനാൾ ശുശ്രൂഷകളെന്ന് ഫാ. സെബാസ്റ്റ്യന്‍ കറിപ്ലാക്കല്‍ അറിയിച്ചു.