അഖില കേരള ഇക്കണോമിക്സ് ക്വിസ് മത്സരം
1460083
Wednesday, October 9, 2024 11:44 PM IST
കാളകെട്ടി: അച്ചാമ്മ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഹയര്‍ സെക്കന്‍ഡറി വിദ്യാർഥികള്‍ക്കായി പി.സി. ഏലിയാസ് മെമ്മോറിയല്‍ അഖില കേരള ഇക്കണോമിക്സ് ക്വിസ് മത്സരം നടത്തും.
ഇന്ന് രാവിലെ 10.30ന് സ്കൂള്‍ ഓഡിറ്റോറിയത്തിലാണ് മത്സരം. റിസേര്‍ച്ച് ആന്‍ഡ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമിക്സ് ബസേലിയസ് കോളജ് കോട്ടയവും കാളകെട്ടി സ്കൂളും സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്.
വിജയികൾക്ക് യഥാക്രമം 3000, 2000, 1000 രൂപ കാഷ് അവാർഡ് നൽകും. പങ്കെടുക്കാനാഗ്രഹിക്കുന്ന രണ്ട് പേരടങ്ങുന്ന ടീം അംഗങ്ങള്‍ സ്കൂളില്‍ നിന്നുള്ള സാക്ഷ്യ പത്രം ഹാജരാക്കേണ്ടതാണെന്ന് പ്രിന്‍സിപ്പല്‍ ഡോ. ബിനോയി എം. ജേക്കബ്, പ്രോഗ്രാം കണ്‍വീനര്‍ വി.എം. സെബാസ്റ്റ്യന്‍ എന്നിവര്‍ അറിയിച്ചു