അമ്മയ്ക്ക് പിന്നാലെ മകനും യാത്രയായി
1601357
Monday, October 20, 2025 11:30 PM IST
പാലാ: അമ്മ മരിച്ച് മണിക്കൂറുകളുടെ ഇടവേളയില്‍ മകനും യാത്രയായി. ഇടപ്പാടി വാളിപ്ലാക്കല്‍ (പീടികയില്‍) പരേതനായ വി.ജെ. മാത്യുവിന്റെ ഭാര്യ മേരിക്കുട്ടി (86) ഇക്കഴിഞ്ഞ 18 ന് രാത്രി പത്തോടെയാണ് മരിച്ചത്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പെട്ടെന്നായിരുന്നു മരണം.
ചൊവ്വാഴ്ച രാവിലെ 10 ന് മേരിക്കുട്ടിയുടെ സംസ്കാര ചടങ്ങുകള്‍ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് മകന് ജോസ് മാത്യു (ബേബിച്ചന് - 67) മരണപ്പെട്ടത്. ഹൃദ്രോഗ ബാധിതനായിരുന്നു. തുടര്‍ന്ന് ബന്ധുമിത്രാദികള്‍ ഇരുവരുടെയും സംസ്കാരം നാളെ രാവിലെ പത്തിന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
മേരിക്കുട്ടി ചൂണ്ടച്ചേരി കോരംകോട്ട് കുടുംബാംഗമാണ്. മറ്റുമക്കള്‍: റോസമ്മ, ആന്‍സമ്മ, അവിരാച്ചന്, മാത്തുക്കുട്ടി, കുര്യച്ചന്, ജോയിമോന്. മരുമക്കള്‍: സാബു വാഴപള്ളി മറ്റക്കര, വിന്‍സെന്റ് വെട്ടുകല്ലും പുറത്ത് വാഴക്കുളം, റാണി പള്ളിക്കല്‍ പുല്ലുവഴി, മിനി കിടങ്ങത്താഴെ മണിയംകുന്ന്, റിന്‍സി ചെറ്റാലില്‍ ഭരണങ്ങാനം, സിമി പുത്തന്‍പുരയ്ക്കല്‍ തൃശൂര്‍. ജോസ് മാത്യുവിന്റെ (ബേബിച്ചന്) ഭാര്യ ജോളി ചെമ്പേരി കുര്യന്താനം കുടുംബാംഗം.
മക്കള്‍ : ജോബിന് ജോസ് (ന്യൂസിലാൻഡ്), ജോമി ജോസ് (യുകെ). മരുമക്കള്‍ : ഡോണിയ മംഗലശേരില്‍ ആയവന (ന്യൂസിലാൻഡ്), ആന്‍സ് കണിച്ചേരില്‍ കൈനകരി (യുകെ). ഇരുവരുടെയും മൃതദേഹങ്ങള്‍ ഇന്ന് വൈകുന്നേരം അഞ്ചിന് ഭവനത്തില്‍ കൊണ്ടുവരും.